മാലിന്യശേഖരണ വാഹനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന്; കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് അസി. സെക്രട്ടറിയെ തടഞ്ഞുവെച്ചു
text_fieldsഅമ്പലപ്പുഴ: പഞ്ചായത്ത് ഉടമസ്ഥതയിെല മാലിന്യശേഖരണ വാഹനം സി.പി.എം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിച്ചെന്ന ആക്ഷേപത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ അസിസ്റ്റൻറ് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണനെ തടഞ്ഞുവെച്ചു. 2013ൽ ശുചിത്വമിഷൻ പദ്ധതിയിൽപെടുത്തി അഞ്ചു ലക്ഷം രൂപ മുടക്കി ഹരിത കർമസേനക്ക് നൽകിയ വാഹനമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫിസ് വളപ്പിൽ സൂക്ഷിച്ചത്.
നാട്ടുകാരുടെ അന്വേഷണത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിന് ഉപയോഗിച്ചതായി ആക്ഷേപം ഉയർന്നത്. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാതെ വാഹനം ദുരുപയോഗം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിെൻറ ഭാഗമായാണ് പഞ്ചായത്ത് അംഗങ്ങളായ യു.എം. കബീർ, ഡി. ഷിനോയ്, സീന, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് സെക്രട്ടറിയെ തടഞ്ഞത്. അന്വേഷിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.