കോവിഡ് ബാധിതരുമായി സമ്പർക്കം: നാട്ടുകാർക്കുമുന്നിൽ യുവതി ആത്മഹത്യഭീഷണി മുഴക്കി
text_fieldsഅമ്പലപ്പുഴ: കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് ക്വാറൻറീനിൽ പോകണമെന്ന് ആവശ്യപ്പെട്ട നാട്ടുകാർക്കുമുന്നിൽ യുവതി ആത്മഹത്യഭീഷണി മുഴക്കി.
ശനിയാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. ഇവരുടെ അടുത്തബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അവരുമായി നേരിട്ട് സമ്പർക്കമുള്ള യുവതി ക്വാറൻറീനിൽ കഴിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന് വഴങ്ങാതിരുന്നതിനെത്തുടർന്ന് ആശ പ്രവർത്തകരും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി ഇവരോട് ക്വാറൻറീനിൽ പോകണമെന്ന് നിർദേശിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ സി.ഐ ടി. മനോജിെൻറ നേതൃത്വത്തിെല െപാലീസ് സംഘവും സ്ഥലത്തെത്തിയതോടെ ഇവർ കൈവശം കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കി. ഇവരെ പിടികൂടാൻ പി.പി.ഇ കിറ്റ് ധരിച്ച് െപാലീസ് രംഗത്തെത്തിയതോടെ ലൈറ്റർ തെളിച്ച് വീണ്ടും ആത്മഹത്യഭീഷണി മുഴക്കി. തുടർന്ന് പുലർച്ച മൂന്നോടെ െപാലീസും നാട്ടുകാരും പിൻവാങ്ങി.
ഇവരെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന് കാണിച്ച് ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായും കേസെടുത്തതായും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.