സി.പി.എം നേതാവിെൻറ തിരോധാനം; അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsഅമ്പലപ്പുഴ: സി.പി.എം നേതാവിനെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തോട്ടപ്പള്ളി പൊരിയെൻറ പറമ്പിൽ കെ. സജീവനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. തോട്ടപ്പള്ളി പൂത്തോപ്പ് സി.പി.എം ബ്രാഞ്ച് അംഗമായ സജീവന് സമ്മേളനം നടക്കാനിരിക്കെ കാണാതായത് ദുരൂഹതക്ക് വഴിയൊരുക്കിയിട്ടുണ്ട്. സി.പി.എം വിഭാഗീയത ഏറ്റവും കൂടുതൽ നിലനിൽക്കുന്ന കേന്ദ്രമാണ് തോട്ടപ്പള്ളി.
കാണാതായ സജീവ് വി.എസ് പക്ഷക്കാരനാണ്. പുതുതായി രൂപംകൊണ്ട ഗ്രൂപ്പിലേക്ക് സജീവനെ ക്ഷണിച്ചിരുന്നു. ഇതിെൻറ ഭാഗമായി രണ്ട് നേതാക്കൾ സജീവെൻറ വീട്ടിലെത്തി രണ്ട് മണിക്കൂറോളം രഹസ്യ ചർച്ച നടത്തിയിരുന്നു. സജീവനെ കാണാതാകുന്നതിനുമുമ്പ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് മറ്റൊരു പാര്‍ട്ടി അംഗവുമൊത്ത് ഇദ്ദേഹത്തിെൻറ വീട്ടില്‍ എത്തിയിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു. െപാലീസ് ഇവരെ ചോദ്യം ചെയ്തെങ്കിലും വിവരം ലഭിച്ചില്ല. ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ മാറ്റിയതാണെന്നും സൂചനയുണ്ട്. മത്സ്യത്തൊഴിലാളിയായ സജീവന് കാണാതായ ദിവസം ഉച്ചക്ക് ഒന്നോടെ പുറക്കാട് പുത്തൻനടയിൽ ഓട്ടോയിലിറങ്ങുന്നത് കണ്ടവരുണ്ട്. ഇതിനുശേഷമാണ് കാണാതായത്.
വി.എസ് പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഇവിടെ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സമ്മേളന നടപടികൾ ആരംഭിക്കാനിരിക്കെ കാണാതായത് വിഭാഗീയതക്കും വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്. സജീവനെ കാണാതായതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. എന്നാല്‍, കരിമണൽ ഖനനവിരുദ്ധ സമരനേതാവ് കെ. സജീവെൻറ തിരോധാനത്തിന് പിന്നിൽ കരിമണൽ കമ്പനികളാെണന്ന് സംശയിക്കുന്നതായി സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.