പുന്നപ്രയിൽ സി.പി.എം ഔദ്യോഗിക പാനലിന് തോൽവി; 'പുറത്തായ' സെക്രട്ടറി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
text_fieldsഅമ്പലപ്പുഴ: വി.എസ്. അച്യുതാനന്ദെൻറ വീടുൾപ്പെടുന്ന സി.പി.എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിലെ സെക്രട്ടറി സ്ഥാനാർഥിക്ക് തോൽവി. പാനലിന് പുറത്തുനിന്ന് മത്സരിച്ച നിലവിലെ സെക്രട്ടറി എൻ.പി. വിദ്യാനന്ദൻ വീണ്ടും ലോക്കൽ സെക്രട്ടറിയായി. വിദ്യാനന്ദെൻറ പേരില്ലാതെയായിരുന്നു 15 അംഗ ലോക്കൽ കമ്മിറ്റിയിലേക്ക് പി. ഷാജിയുടെ നേതൃത്വത്തിലെ പാനൽ അവതരിപ്പിച്ചത്.
നിലവിലെ ലോക്കൽ സെക്രട്ടറി എന്ന നിലയിൽ വിദ്യാനന്ദൻതന്നെയാണ് ഔദ്യോഗിക പാനൽ അവതരിപ്പിച്ചതെങ്കിലും പിന്നാലെ അദ്ദേഹമുൾപ്പെടെ 11 പേർ മത്സരിക്കാൻ മുന്നോട്ടുവന്നു. ഇതിൽ വിദ്യാനന്ദനടക്കം ഒമ്പത് പേരും വിജയിച്ചു. മുൻ ഏരിയ സെക്രട്ടറിയാണ് പി. ഷാജി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിനു, അനിത മധു, ഹരീഷ് തുടങ്ങിയവരും പരാജയപ്പെട്ടു. എച്ച്. സലാം എം.എൽ.എയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.