ആന െചരിഞ്ഞ സംഭവം: ദേവസ്വം ബോർഡ് പ്രതിക്കൂട്ടിലാകുമെന്ന് സൂചന
text_fieldsഅമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണെൻറ മരണത്തിൽ ദേവസ്വം ബോർഡ് പ്രതിക്കൂട്ടിലാകുമെന്നാണ് സൂചന. കുടലിനും കരളിനും പഴുപ്പ് ബാധിച്ചിരുന്നതാണ് മരണകാരണത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മർദനത്തിൽ ഉണ്ടായ മുറിവിലൂടെയും അണുബാധയുണ്ടാകാം. ഇത് കരളിനെയും ബാധിക്കാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രോഗലക്ഷണം കാണിച്ചപ്പോൾ വിജയകൃഷ്ണന് മതിയായ ചികിത്സ നൽകിയിരുന്നെങ്കിൽ രോഗം ഭേദമാക്കാമായിരുന്നു. ഇതിന് മുമ്പും വിജയ കൃഷ്ണൻ അൾസറിെൻറ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി മുൻ പാപ്പാൻ പറഞ്ഞിരുന്നു.
ഭക്ഷണം എടുക്കുന്നതിൽ മടികാണിച്ചപ്പോൾ തന്നെ മതിയായ ചികിത്സ നൽകിയിരുന്നു. പിന്നീട് രോഗം ഭേദമായതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയകൃഷ്ണൻ തീറ്റയെടുക്കാൻ മടികാണിച്ചിരുന്നു.
കൂടാതെ മണ്ണ് തിന്നിരുന്നതായും പറയുന്നു. എന്നാൽ, മതിയായ ചികിത്സ നൽകാൻ അധികൃതർ തയാറായില്ല. ഭക്തരും ആനപ്രേമികളും ഈ ആവശ്യം ഉന്നയിച്ചെങ്കിലും ദേവസ്വം ബോർഡ് അധികൃതർ കൂട്ടാക്കിയില്ല. പുതിയ പാപ്പാനായതുകൊണ്ട് ചട്ടത്തിൽ വരാത്തതാണ് കാരണമെന്നാണ് അധികൃതർ പറഞ്ഞത്.
കൂടാതെ ആനയെ എഴുന്നള്ളത്തിനായി അയക്കുകയും ചെയ്തു. ഇതെല്ലാം ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാൻ ഇടയാക്കും. എന്നാൽ, ദേവസ്വം വിജിലൻസിെൻറ അന്വേഷണം പ്രതികളെ സംരക്ഷിക്കാനാണ് സാധ്യതയെന്നും ആരോപണമുണ്ട്. വിജിലൻസ് അേന്വഷണം തൃപ്തികരമല്ലെന്നും ജൂഡീഷ്യൽ അേന്വഷണം വേണമെന്നും ഭക്തർക്കിടയിൽ ആവശ്യം ശക്തമായിരിക്കുകയാണ്.
അമ്പലപ്പുഴ വിജയകൃഷ്ണൻ അനുസ്മരണം
അമ്പലപ്പുഴ: ഭക്തജന സമിതി നേതൃത്വത്തിൽ അമ്പലപ്പുഴ വിജയകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആനക്കൊട്ടിലിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. വിജയകൃഷ്ണെൻറ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെയായിരുന്നു അനുസ്മരണം. തുടർന്ന് കൂട്ടപ്രാർഥനയും നടന്നു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കവിത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിെൻറ അനാസ്ഥമൂലമാണ് വിജയകൃഷ്ണൻ ചെരിഞ്ഞതെന്ന് അധ്യക്ഷത വഹിച്ച ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് സുഷമ രാജീവ് പറഞ്ഞു. ഡോ. അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.