ജനങ്ങൾക്കായി ഓടിയെത്തിയ ദീപുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കണം
text_fieldsഅമ്പലപ്പുഴ: ആലപ്പുഴയിൽ എസ്. ദീപുവെന്ന യുവ രാഷ്ട്രീയ പ്രവർത്തകനെ അറിയാത്തവർ കുറവായിരിക്കും. ജനകീയ പ്രശ്നങ്ങളിൽ ഏത് പാതിരാത്രിയിലും ഓടിയെത്തിയിരുന്ന ഇൗ യുവാവ് അഞ്ചുമാസമായി രോഗശയ്യയിലാണ്. ജീവിതത്തിലേക്ക് ഇനി പറന്നുയരണമെങ്കിൽ കാരുണ്യമതികളിൽ നന്മയുടെ ചിറക് മുളക്കണം.കടുത്ത പ്രമേഹം വലതുകണ്ണിെൻറ കാഴ്ച ഇരുട്ടിലാക്കിയപ്പോഴും തളരാതെ ജനകീയ പോരാട്ടത്തിൽ ദീപു മുൻനിരയിൽതന്നെയുണ്ടായിരുന്നു. പക്ഷേ, കടുത്ത പ്രമേഹം മൂലം ഇടത് കാലിനേറ്റ മുറിവ് ഉണങ്ങാതെവരികയും ഒടുവിൽ മുറിച്ചുമാറ്റേണ്ടിവരുകയുമായിരുന്നു. ജീവൻ നിലനിർത്തണമെങ്കിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ മറ്റൊരു അടിയന്തര ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്.
യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡൻറും ഡി.സി.സി വൈസ് പ്രസിഡൻറുമായ ദീപുവും കുടുംബവും ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടുകയാണ്. ഇതിനകം 30 ലക്ഷം രൂപയോളം ചികിത്സക്ക് വേണ്ടിവന്നു. രമേശ് ചെന്നിത്തല എം.എൽ.എയും കെ.സി. വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡൻറായിരുന്ന എം. ലിജു എന്നിവരുടെ ഇടപെടലിലൂടെ 17 ലക്ഷം സമാഹരിച്ച് നൽകി. ബാക്കി 13 ലക്ഷത്തിെൻറ ബാധ്യത നിലനിൽക്കുകയാണ്.
ഇതിനിടയിലാണ് അടുത്ത ശസ്ത്രക്രിയ ഈ മാസം 18ന് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് 12ലക്ഷം കൂടി വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ചികിത്സക്കായി കിടപ്പാടവും പണയത്തിലായി.
ദീപുവിനെയും കുടുംബത്തെയും സഹായിക്കാൻ ഫെഡറൽ ബാങ്ക് ഹരിപ്പാട് ശാഖയിൽ 13960100055615 എന്ന നമ്പറിൽ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്.
IFSC കോഡ്: FDRL0001396 .കൂടാതെ 9446421515 നമ്പരിൽ ഗൂഗിൾ പേ ആയും സഹായം നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.