പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്ന് സംസ്കരിച്ചു
text_fieldsഅമ്പലപ്പുഴ: പുറക്കാട് താറാവുകള്‍ കൂട്ടത്തോട് ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്ക്കരിച്ചു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന്‍റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് സംസ്ക്കരിച്ചത്.
സ്വകാര്യ ഹാര്‍ച്ചറിയില്‍നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ 10000 ത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് കൊന്ന് സംസ്ക്കരിച്ചത്.
മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കൃഷ്ണ കിഷോര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടി സ്വീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താറാവുകൾ കൂട്ടമായി ചാവുന്ന സാഹചര്യത്തിൽ വിശദ പരിശോധനക്ക് ഭോപാലിലേക്ക് അയച്ച സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്.
താറാവുകൾ കൂട്ടമായി ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന സംശയം കർഷകർ ഉയർത്തിയിരുന്നു. ഇതോടെയാണ് വിശദപരിശോധനക്ക് കൈമാറിയത്.
മഴ മാറി വെയിൽ തെളിഞ്ഞതോെട ചാകുന്ന താറാവുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
തൂങ്ങിനിൽക്കുന്ന താറാവുകൾ മണിക്കൂറുകൾക്കുശേഷം കുഴഞ്ഞുവീഴുകയും ചാകുകയുമാണെന്ന് കർഷകർ പറയുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി വളര്‍ത്തിയിരുന്ന താറാവുകൾ ചാകുന്നത് കർഷകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.