ആന െചരിഞ്ഞ സംഭവം: വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി
text_fieldsഅമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ െചരിഞ്ഞ സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദേവസ്വം വിജിലൻസ് എസ്.ഐ പി.ബി. ജോയി ശനിയാഴ്ച രാവിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തി. ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസുവിെൻറ നിർദേശപ്രകാരമാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ക്ഷേത്രത്തിലെത്തിയ സംഘം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മനോജുമായി കൂടിക്കാഴ്ച നടത്തി. ഏതാനും ഭക്തരും വിജിലൻസിന് മുന്നിൽ പരാതിയുമായി എത്തിയിരുന്നു. തിങ്കളാഴ്ച മുതൽ വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അമ്പലപ്പുഴയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം ആരംഭിക്കും.
വിജയകൃഷ്ണെൻറ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെങ്കിൽ മൂന്നുദിവസം കൂടി കാത്തിരിക്കണം. എങ്കിലും ആന്തരികാവയവങ്ങൾക്കുണ്ടായ രക്തസ്രാവവും പഴുപ്പുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതു രീതിയിലാണ് ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതെന്ന് അറിയാൻ റിപ്പോർട്ട് പുറത്തുവരണം.
അതിനിടെ വിജയകൃഷ്ണെൻറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ പ്രക്ഷോഭം തുടരാനാണ് ഭക്തരുടെയും ആനപ്രേമികളുടെയും തീരുമാനം. ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട കേസുപോലെ ഇതും ദുർബലമാകുമെന്ന ആശങ്കയാണ് ഭക്തർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.