കോവിഡ് ഐ.സി.യുവില്‍ രോഗി മരിച്ചത് ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച; ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ മാറ്റി
text_fieldsഅമ്പലപ്പുഴ: കോവിഡ് ഐ.സി.യുവില്‍ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ അമ്പലപ്പുഴ പൊലീസ് ആശുപത്രി അധികൃതരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
അതിനിടെ, തുടരെ രണ്ട് സംഭവത്തിൽ രോഗികൾ മരിച്ചത് ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായത് കണക്കിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റി.
കാരുണ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ക്രമക്കേടുകൂടി കണക്കിലെടുത്താണ് സ്ഥാനചലനം എന്നാണ് വിവരം. രാംലാലിന് പകരം ഡോ. സജീവ് ജോർജ് പുളിക്കലിനെ സൂപ്രണ്ടായി നിയമിച്ച് ഉത്തരവായിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ആര്.വി. രാംലാല്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍, സ്റ്റാഫ് നഴ്സ് എന്നിവരില്‍നിന്നാണ് പൊലീസ് വിവരം ശേഖരിച്ചത്. ചെങ്ങന്നൂര്‍ പെരുങ്ങാല കവിണോടിയില്‍ വീട്ടില്‍ തങ്കപ്പന് (68) കഴിഞ്ഞ 10ന് കോവിഡ് ബാധിച്ച് ഐ.സി.യുവില്‍ മരിച്ച സംഭവമാണ് ആരോഗ്യവകുപ്പ് അന്വേഷിച്ചത്. ഹരിപ്പാട് സ്വദേശി മരിച്ചതാണ് നാല് ദിവസത്തിനുശേഷം ബന്ധുക്കളെ അറിയിച്ചത്. തങ്കപ്പൻ മരിച്ചത് പരിചരിക്കാനുണ്ടായിരുന്ന മകന് ജിത്തു അറിയുന്നത് 14ന് വൈകീട്ടാണ്. തുടര്‍ന്നാണ് ആശുപത്രി അധികൃതരുടെ വീഴ്ചക്കെതിരെ അമ്പലപ്പുഴ പൊലീസിൽ പരാതി നല്‍കിയത്.
സമാനമായ മറ്റൊരു സംഭവത്തിലും പരാതിയുണ്ടായിരുന്നു. അമ്പലപ്പുഴ സി.ഐ ദ്വിജേഷിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. രോഗി മരിച്ച വിവരം ബന്ധുക്കള്‍ നല്കിയ രണ്ടു നമ്പറില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ഡോക്ടര്‍ മൊഴി നൽകിയത്. ഡോ. സജീവ് ജോർജ് കോലഞ്ചേരി സ്വദേശിയാണ്. ആശുപത്രിയിലെ ഓങ്കോളജി റേഡിയോ തെറപ്പി വിഭാഗം അസോസിയേറ്റ് പ്രഫസറും വകുപ്പ് മേധാവിയുമാണ്.
ഭാര്യ: ഡോ. ലതാ എബ്രഹാം (പത്തോളജി വിഭാഗം, രാജഗിരി ആശുപത്രി). മക്കൾ: ദിയ മറിയം (കോട്ടയം മെഡിക്കൽ കോളജ് രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥി), ഓസ്റ്റിൻ എബ്രഹാം (പ്ലസ് വൺ വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.