വിദ്യാർഥിയുടെ തുടർചികിത്സക്ക് കുടുംബം കേഴുന്നു
text_fieldsഅമ്പലപ്പുഴ: അർബുധ ബാധയെത്തുടർന്ന് കാൽ മുറിച്ചുമാറ്റിയ വിദ്യാർഥിയുടെ തുടർചികിത്സക്ക് കുടുംബം കേഴുന്നു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കളത്തട്ടിന് കിഴക്ക് കൂട്ടുങ്കൽ ശിവദാസ്-സജിത ദമ്പതികളുടെ മകൻ സഞ്ജയുടെ (13) ചികിത്സക്കായാണ് കുടുംബം വഴിമുട്ടി നിൽക്കുന്നത്.
പുന്നപ്ര ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ സഞ്ജയ്ക്ക് ഒരുവർഷം മുമ്പാണ് അർബുദം തുടങ്ങിയത്. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ ഫലപ്രദമാകാതെ വന്നതോടെ ജനുവരിയിൽ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. ഇപ്പോൾ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലാണ് ചികിത്സ.
തുടർചികിത്സ നടത്തി കുട്ടിയുടെ സാധാരണ ജീവിതം സാധ്യമാകണമെങ്കിൽ ആറുലക്ഷം രൂപയെങ്കിലും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മേസ്തിരി ജോലിക്കാരനായ ശിവദാസ് സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നുമൊക്കെ പണം കടമെടുത്തും സുമനസ്സുകളുടെ സഹായംകൊണ്ടുമാണ് ചികിത്സ നടത്തിയത്.
ശിവദാസിെൻറ പേരിൽ കനറാ ബാങ്ക് പുന്നപ്ര ശാഖയിൽ 601901002450 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC കോഡ്: CNRB OOO6019. ഫോൺ: 8921567852.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.