ചാകര കടപ്പുറത്ത് ചുഴലി: ഷെഡ് തകര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
text_fieldsഅമ്പലപ്പുഴ: ചാകര കടപ്പുറത്ത് ചുഴലി വീശി. ഷെഡ് തകർന്ന് ഒരു മത്സ്യത്തൊഴിലാളിയുടെ കൈ ഒടിഞ്ഞു. ആറ് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. വാടക്കൽ ആഞ്ഞിലി പറമ്പ് ബോണി സെബാസ്റ്റ്യന്‍റെ (31) കൈയാണ് ഒടിഞ്ഞത്.ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ കരൂർ അയ്യൻ കോയിക്കൽ കടപ്പുറത്തായിരുന്നു ചുഴലി ആഞ്ഞടിച്ചത്. കടപ്പുറത്ത് ഉണ്ടായിരുന്ന താൽക്കാലിക ഷെഡ് കാറ്റിൽ തകർന്ന് ഇതിന്‍റെ തടി കൈയിൽ വീണാണ് ബോണി സെബാസ്റ്റ്യന്‍റെ കൈ ഒടിഞ്ഞത്.
വാടക്കൽ സ്വദേശി ജാക്സന്‍റെ ഉടമസ്ഥതയിലുള്ള സിയോൺ എന്ന വള്ളത്തിലെ തൊഴിലാളിയാണ് ബോണി. ഈ വള്ളത്തിന്‍റെ തൊട്ടരികിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിലാന്ദന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിന്‍റെ പടികൾക്കും എൻജിനും കേടുപാടുകള്‍ സംഭവിച്ചു.
സെബാസ്റ്റ്യനോസ് എന്ന വള്ളത്തിന്‍റെ കാമറക്കും കേടുപാട് സംഭവിച്ചു. ഏകദേശം പതിനായിരം രൂപ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. 18 ഓളം തൊഴിലാളികളാണ് ഈ വള്ളത്തിൽ ജോലിക്ക് പോകുന്നത്.
അപകടത്തിൽ പരിക്കേറ്റ കാഞ്ഞിരംചിറ വാർഡിൽ ചാലിങ്കൽ വീട്ടിൽ ജേക്കബിന്റെ മകൻ തോമസ് (47), പുന്നപ്ര ആലുംചേരി വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ സനിമോൻ(47), ആലിശ്ശേരി പുതുവൽ ആനന്ദന്റെ മകൻ ഗിരീഷ് (53),ആലപ്പുഴ സിവ്യു വാർഡ് കാട്ടുങ്കൽ വീട്ടിൽ ബോണി ഫ്രാൻസിസിന്റെ മകൻ ഫ്രാൻസിസ് (63), കാഞ്ഞിരം ചിറ പുന്നക്കൽ വീട്ടിൽ പത്രോസിന്റെ മകൻ ആന്റപ്പൻ (62), കാഞ്ഞിരച്ചിറ വെളിയിൽ വീട്ടിൽ ആൻറണിയുടെ മകൻ വിൽസൺ (55) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.