പൂവിളിയും പൂക്കളുമില്ലാതെ അത്തം
text_fieldsഅമ്പലപ്പുഴ: പൂവിളിയും പൂക്കളങ്ങളുമില്ലാതെ അത്തം പിറന്നു. കൊറോണ വൈറസാണ് ഇത്തവണ ഓണത്തിന് മങ്ങലേൽപിച്ചിരിക്കുന്നത്. എന്നും അത്തത്തിെൻറ തലേന്നാൾ സജീവമായിരുന്ന പൂവിപണിക്ക് ഇക്കുറി നിറംമങ്ങി. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗംകൂടിയാണ് കരിഞ്ഞുണങ്ങിയത്. വിവാഹം, ഉത്സവം, ആരാധനാലയങ്ങളിലെ മറ്റ് വിശേഷങ്ങൾ എന്നിവക്കൊപ്പം ഓണമായിരുന്നു പൂവ്യാപാരത്തെ ഉണർത്തിയിരുന്നത്. മുഖ്യമായും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് പൂക്കൾ എത്തുന്നത്.
അത്തം പിറന്നാൽ ഒരുകടയിൽ മാത്രം വിവിധയിനത്തിലുള്ള 500 കിലോയിലേറെ പൂക്കൾ വിറ്റിരുന്നു. എന്നാൽ, വെള്ളിയാഴ്ച ആലപ്പുഴ മുല്ലക്കലിെല ഒരുകടയിൽനിന്ന് 10 കിേലാ പൂക്കൾ മാത്രമാണ് വിൽപനയായത്. പുഷ്പവ്യാപാരത്തെ ആശ്രയിച്ചുള്ള കുടുംബങ്ങളുടെ ഏക പ്രതീക്ഷ ഓണക്കച്ചവടമാണ്. ഇതിലെ വരുമാനം പ്രതീക്ഷിച്ച് പല കച്ചവടക്കാരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുക്കാറുണ്ട്.
എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞാൽ സ്ഥാപനങ്ങൾ തുറക്കാനാകുമോയെന്ന ആശങ്കയിലാണ് മിക്കവരും. ഒാരോ കടയിലും അഞ്ചിലേറെ തൊഴിലാളികൾ ഉണ്ടാകും.
ഇവർക്ക് 800 മുതൽ 1000 രൂപവരെ ശമ്പളം നൽകണം. എന്നാൽ, 1000 രൂപയുടെ കച്ചവടംപോലും നടക്കാറില്ല. ഓഡിറ്റോറിയങ്ങളിൽനിന്ന് കതിർമണ്ഡപങ്ങൾ വിടപറഞ്ഞതോടെ സ്റ്റേജിെനയും െഡക്കറേഷനെയും ആശ്രയിച്ചിരുന്നവരും മറ്റുതൊഴിൽ മേഖലകൾ തേടേണ്ടിവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.