Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightവിനോദസഞ്ചാരത്തിന്...

വിനോദസഞ്ചാരത്തിന് പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

text_fields
bookmark_border
food poisoning
cancel

അ​മ്പ​ല​പ്പു​ഴ: സ്കൂ​ളി​ൽനി​ന്ന്​ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. പു​ന്ന​പ്ര​യി​ലെ ഒ​രു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും പോ​യ കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​താ​യാ​ണ് ര​ക്ഷാക​ർ​ത്താ​ക്ക​ളു​ടെ ആ​രോ​പ​ണം.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് കു​ട്ടി​ക​ളു​മാ​യി വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ​ത്. ടൂ​ർ ക​രാ​ർ എ​ടു​ത്ത​വ​ർ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ കു​ട്ടി​ക​ളി​ൽ ചി​ല​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യും തേ​ടി. മ​ട​ക്ക​യാ​ത്ര​യി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ ശു​ചി​മു​റി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് കു​ട്ടി​ക​ൾ ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തോ​ടെ ചി​ല സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കി കു​ട്ടി​ക​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു.

ടൂ​ർ പാ​ക്കേ​ജ് ഏ​ജ​ൻ​സി​യു​ടെ വീ​ഴ്ച​യാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് കാ​ര​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും ആ​രോ​പി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsfood poisonAlappuzha News
News Summary - Food Poison
Next Story