മൃതദേഹത്തിൽനിന്ന് കാണാതായ സ്വർണം മെഡിക്കൽ കോളജ് ലോക്കറിൽ
text_fieldsഅമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ആശുപത്രിയിലെ ലോക്കറിൽ കണ്ടെത്തി. ഹരിപ്പാട് മുട്ടം ശ്രീകൈലാസം വത്സലകുമാരിയുടെ (59) ഏഴുപവനാണ് കോവിഡ് ഐ.സി.യുവിന് മുന്നിെല ലോക്കറിൽനിന്ന് െപാലീസ് കണ്ടെത്തിയത്.
കഴിഞ്ഞ 12നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താലിമാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവൻ ധരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത് ബന്ധുക്കളെ തിരിച്ചേൽപിച്ചിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ ആശുപത്രി സുപ്രണ്ട് ആർ.എം. രാംലാലിന് പരാതി നൽകിയത്. സൂപ്രണ്ടിെൻറ നിർേദശാനുസരണം പ്രാഥമിക അേന്വഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കലക്ടർക്കും അമ്പലപ്പുഴ െപാലീസിനും പരാതി സൂപ്രണ്ട് പരാതി നൽകിയത്. അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം അേന്വഷിച്ചുവരുന്നതിനിെടയാണ് ലോക്കറിൽനിന്ന് ഇവ കണ്ടെടുത്തത്.
കോവിഡ് ചികിത്സയിലുള്ളവരുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ജീവനക്കാർ ബന്ധുക്കളെ രേഖാമൂലം ഏൽപിക്കുകയോ ലോക്കറിൽ സൂക്ഷിക്കുകയോ വേണം. ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ രേഖകൾ രജിസ്റ്ററിൽ സൂക്ഷിക്കണമെന്നുമുണ്ട്. എന്നാൽ, ജീവനക്കാർ ഇത് കൃത്യമായി രജിസ്റ്ററിൽ സൂക്ഷിച്ചിരുന്നില്ല. രോഗി ആശുപത്രി വിട്ടുപോകുകയോ മരിക്കുകയോ ചെയ്താൽ രജിസ്റ്ററിലെ രേഖകൾ പരിശോധിച്ചാണ് വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറുന്നത്. ഇങ്ങനെ വന്ന വീഴ്ചയാണ് ഇവിടെ സംഭവിച്ചത്.
തുമ്പോളി വാലയിൽ വീട്ടിൽ ജോസഫിെൻറ ഭാര്യ ആനി ജോസഫിെൻറ (58) രണ്ടര പവൻ മാലയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച അേന്വഷണവും നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.