കുട്ടനാട്ടില്‍ വിതച്ച ഓര്മക്കുറിപ്പുകള്ക്ക് സ്വര്‍ണത്തിളക്കം
text_fieldsഅമ്പലപ്പുഴ: കുട്ടനാടന്‍ മണ്ണിലെ ജീവിതയാത്രക്കിടയില്‍ ഒപ്പിയെടുത്ത കാണാപ്പുറത്തിന്റെ ഓര്മക്കുറിപ്പുകള്ക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അംഗീകാരം. ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡില്‍ അക്ഷരംവീട്ടില് രാജീവിെൻറ ഭാര്യ ആശാ മനോയാണ് അംഗീകാരം നേടിയത്.
ആരോഗ്യരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലരും കാണാതെപോയ ഹൃദയനൊമ്പരം തെൻറ ഓര്‍മകളില്‍ കോറിയപ്പോള്‍ അത് ലോക അംഗീകാരം നേടാനായിരുന്നില്ല. മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ആതുരാലയങ്ങളില്‍ ജീവിതപടവുകള്‍ കയറാനുള്ളവരുടെ വെമ്പല്‍ അക്ഷരക്കൂട്ടങ്ങളാക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്തരത്തില്‍ തെൻറ 20 ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി പ്രകാശനംചെയ്ത 'ഒ.പി ടിക്കറ്റി'നാണ് അംഗീകാരം നേടാനായത്.
ഫാര്‍മസിസ്റ്റായ ആശാ മനോ ആദ്യമായി അക്ഷരങ്ങള്‍ കോറുന്നത് ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ്. പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന മകനുമൊത്ത് മാനസിക വിഭാഗത്തിലെത്തിയ ഒരമ്മയെ പരിചയപ്പെടാന്‍ ഇടയായി. അമ്മയുടെ ജീവിതകഥകള്‍ പങ്കുവെച്ചപ്പോള്‍, അത് തെൻറ മനസ്സിെൻറ കോണുകളില്‍ കുറിച്ചിട്ടു. ദിവസങ്ങളോളം ചികിത്സ തേടിയ മകെൻറ രോഗം ഭേദമായപ്പോള്‍ അമ്മയുടെ പ്രതീക്ഷകള്‍ക്ക് വെളിച്ചം പകര്‍ന്നു. ജീവിതവഴികള്‍ ഇരുട്ടിലായ ആ അമ്മയുടെ ഏക വഴിവിളക്കാണ് തെളിഞ്ഞത്.
ഒരിക്കല്‍ ഭര്‍ത്താവുമൊത്ത് അമ്പലപ്പുഴ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ ഈ അമ്മയെയും കാണാനിടയായി. അമ്മയുടെ സന്തോഷങ്ങള്‍ മണിക്കൂറുകളോളം ക്ഷേത്രവളപ്പില്‍ പങ്കിട്ടിരുന്നു. ഒടുവില്‍ അമ്മയുടെ സന്തോഷത്തിനായി ഒരു ചരട് തെൻറ കൈയില്‍ കെട്ടി. ദിവസങ്ങള്‍ക്കുശേഷം അറിയുന്നത് മകന് അപകടത്തില്‍ മരിച്ചെന്ന വിവരമാണ്. ഇതാണ് ആദ്യമായെഴുതുന്ന 'ഒരു ചുവന്ന ചരടിെൻറ ഓര്മ'. പിന്നീട് ഭര്‍ത്താവിെൻറ സുഹൃത്തിെൻറ സഹോദരിയെക്കുറിച്ചുള്ള 'മനസ്സില്‍നിന്ന് മായാത്ത ഫാത്തിമ', സ്വന്തം അച്ഛെൻറ വേര്‍പാടിലെ 'അച്ഛനെന്ന നന്മമരം' തുടങ്ങിയ 20 ഹൃദയനൊമ്പരങ്ങളാണ് ഒ.പി ടിക്കറ്റ്. ഓരോ ഓര്മക്കുറിപ്പും സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചു. അവരുടെയും ഭര്‍ത്താവിെൻറയും അഭിപ്രായമാണ് ഓര്‍മക്കുറിപ്പുകള്‍ ബുക്കാക്കിയത്. 2021 ഫെബ്രുവരിയില്‍ ഡോ. തോമസ് ഐസക് ബുക്ക് പ്രകാശനം ചെയ്തു. പിന്നീട് സ്വയം തീരുമാനിച്ചാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംതേടുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കുട്ടനാടിെൻറ ചതുപ്പിലേക്ക് സ്വര്ണത്തിളക്കമെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ സ്ഥാപനത്തിലെ ഫാര്‍മസിസ്റ്റാണ് ആശാ മനോ. ഭര്‍ത്താവ് രാജീവ് ആലപ്പുഴ നഗരത്തില്‍ സ്റ്റുഡിയോ നടത്തുന്നു. മകള്‍: അക്ഷര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.