അമ്പലപ്പുഴ കുടുംബ വേദി സ്നേഹവീടുകളുടെ താക്കോൽ കൈമാറി
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ കുടുംബവേദി നിർധനരായ ആറുകുടുംബങ്ങൾക്ക് നിർമിച്ചുനൽകിയ സ്നേഹവീടുകളുടെ താക്കോൽ കൈമാറി. മൂന്നാംവാർഷിക ആഘോഷം ‘മാനവികം’ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കുടുംബവേദി ചെയർമാൻ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ആറ് വീടുകളുടെ താക്കോൽദാനം മന്ത്രി സജി ചെറിയാൻ, നടി ശ്വേത മേനോൻ, എം.എൽ.എമാരായ എച്ച്. സലാം, രമേശ് ചെന്നിത്തല, എം.കെ. മുനീർ, കുടുംബവേദി ചെയർമാൻ ആർ. ഹരികുമാർ എന്നിവർ നിർവഹിച്ചു. കുഞ്ചൻനമ്പ്യാരെ അനുസ്മരിച്ച് അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളൽ അവതരണവും നടന്നു. ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ നജീബിനെ ആദരിച്ചു.
എച്ച്. സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നടല ശ്വേതാ മേനോൻ കുടുംബവേദി സുവനീർ പ്രകാശനം നടത്തി. രമേശ് ചെന്നിത്തല എം.എൽ.എ ഏറ്റുവാങ്ങി. പവർ ലിഫ്റ്റിങ് ദേശീയ ചാമ്പ്യൻ അജിത് എസ്. നായർ, കവിയും പരിഭാഷകനുമായ ശിവകുമാർ അമ്പലപ്പുഴ, എൽ.എൽ.ബി റാങ്ക് ജേതാവ് വൈശാഖ, എം.കോം റാങ്ക് ജേതാവ് ലാവണ്യ വിനോദ് എന്നിവർക്ക് ഫലകവും പൊന്നാടയും നൽകി. ഡോ. മീര എസ്. നായർ എഴുതിയ ഭക്തി ഗാനങ്ങൾ ഉൾപ്പെടുത്തിയ ഓഡിയോ കാസറ്റ് പ്രകാശനവും നടന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കുടുംബവേദി വൈസ് ചെയർമാൻ എ. രാജഗോപാലൻ ഉണ്ണിത്താൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.