ശക്തമായ തിരയും കാറ്റും; മത്സ്യബന്ധന വള്ളങ്ങൾ തകർന്നു
text_fieldsഅമ്പലപ്പുഴ: ശക്തമായ തിരയിലും കാറ്റിലും നിരവധി മത്സ്യബന്ധന വള്ളങ്ങൾ തകർന്നു.
കാക്കാഴം വ്യാസ ജങ്ഷന് സമീപം നങ്കൂരമിട്ടിരുന്ന ഫൈബർ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളുമാണ് തകർന്നത്. കാക്കാഴം വെളിയിൽ രാഗേന്ദ്രെൻറ മാരുതി, തെക്കേവീട്ടിൽ സജിയുടെ ആവേശം, പുന്നപ്ര അരയംപറമ്പിൽ പവിത്രെൻറ ശക്തീശ്വരി, കീർത്തി എന്നീ വള്ളങ്ങൾ ഇവയിൽപെടുന്നു.
ഫിഷറീസ് വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് പോകാതെ വള്ളങ്ങൾ നങ്കൂരമിട്ടത്. ജി.പി.ആർ.എസ്, എക്കോ സൗണ്ട് സിസ്റ്റം, വല, എൻജിനുകൾ എന്നിവ തകർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
അതിനിടെ കടലിൽ അപകടത്തിൽപ്പെട്ട വള്ളങ്ങൾ കരക്കെത്തിക്കാൻ സർക്കാർ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികളും വള്ളമുടമകളും ആരോപിച്ചു.
വള്ളമുടമകൾ സ്വന്തം ചെലവിലാണ് വള്ളങ്ങൾ കരക്കെത്തിക്കാൻ ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട തെക്കാലിശ്ശേരിൽ വേണുവിെൻറ ഓണം എന്ന ലെയ്ലാൻഡ് വള്ളം ഖലാസികളുടെ സഹായത്തോടെ കരക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.