സ്റ്റൈപൻഡ് വർധന; പണിമുടക്ക് മെഡിക്കൽ കോളജ് പ്രവർത്തനത്തെ ബാധിച്ചേക്കും
text_fieldsഅമ്പലപ്പുഴ: സ്റ്റൈപൻഡ് വർധന ആവശ്യപ്പെട്ട് ഹൗസ് സർജന്മാരും പി.ജി ഡോക്ടടർമാരും 24 മണിക്കൂർ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് അശുപത്രിയിലും പണിമുടക്കുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോ. ആലപ്പുഴ യൂനിറ്റ് പ്രസിഡന്റ് ഡോ. ശരത്, സെക്രട്ടറി ഡോ. ബൈജു, സുഹൈൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2019ലാണ് ഒടുവിൽ സ്റ്റൈപൻഡ് വർധന നടപ്പിലാക്കിയത്. മുൻ ഉത്തരവ് പ്രകാരം നാലുശതമാനം വർധന നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. നിലവിൽ 53,000 രൂപയാണ് നൽകുന്നത്. ഇത് 63,000 ആയി വർധിപ്പിക്കാമെന്ന ഉറപ്പാണ് ലംഘിച്ചത്. മെഡിക്കൽ കോളജിലെ 150 ഓളം ഹൗസ് സർജന്മാരും 230ഓളം പി.ജി വിദ്യാർഥികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.എം.പി.ജി.എ, കേരള ഹൗസ് സർജൻസ് അസോസിയേഷൻ, ഡെന്റൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ, കേരള ഡെന്റൽ ഹൗസ് സർജൻ അസോ. എന്നീ സംഘടനകൾ സംയുക്തമായാണ് പണിമുടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.