എങ്ങുമെത്താതെ പ്രധാന കേസുകളിലെ അന്വേഷണം
text_fieldsഅമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ സജീവെൻറ തിരോധാനം, കരൂരിലെ സ്പിരിറ്റ് കേസ്, പഞ്ചായത്ത് ഓഫിസിലെ തീപിടിത്തം തുടങ്ങി പ്രമാദമായ കേസുകളിലെല്ലാം പൊലീസിെൻറ അന്വേഷണം നിലച്ചതായി ആക്ഷേപം. ഇതിനിടെയാണ് എസ്.എന്‍.ഡി.പി സെക്രട്ടറി ഓഫിസില്‍ തൂങ്ങിമരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സഹോദരന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ അമ്പലപ്പുഴ പൊലീസിന് തലവേദനയായ സംഭവങ്ങളില്‍ അന്വേഷണത്തിന് തടയിട്ടിരിക്കുകയാണെന്ന ആരോപണം ശക്തമാണ്.
സെപ്റ്റംബർ 29നാണ് തോട്ടപ്പള്ളി സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം പെരിയോെൻറപറമ്പില് സജീവനെ കാണാതാകുന്നത്. അമ്പലപ്പുഴ പൊലീസിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും സജീവനെ കണ്ടെത്താനായില്ല. പാർട്ടി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സജീവനെ കാണാതായത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സജീവെൻറ ഭാര്യ കോടതിയില്‍ ഹേബിയസ്കോർപസ് ഹർജി സമര്‍പ്പിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫിസിലെ മുറിയില്‍ തീപിടിത്തമുണ്ടായത്. തുടക്കത്തില്‍ ആവേശം കാണിച്ച പൊലീസ് പിന്നീട് അന്വേഷണത്തിൽ കാര്യമായി മുന്നോട്ടുപോയില്ല. കരൂരിലെ വ്യാജ മദ്യനിര്‍മാണശാലയിലെ സ്പിരിറ്റ് വേട്ടയിലെ അന്വേഷണവും മരവിച്ച മട്ടാണ്. ഇതിലെ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. സ്പിരിറ്റ് കണ്ടെത്തിയ സംഭവത്തിൽ വൻ ലോബിക്ക് പങ്കുണ്ടെന്നാണ് സൂചന. ചില ബാറുകളില്‍ ഇവിടെനിന്ന് മദ്യം എത്തിച്ചതായ സൂചനയും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ബാറുകളില്‍നിന്ന് സാമ്പിളുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.