ജോലിക്കിടെ നെഞ്ചിൽ തറച്ച ഇരുമ്പുചീള് പുറത്തെടുത്തു
text_fieldsഅമ്പലപ്പുഴ: ജോലിക്കിടെ നെഞ്ചിൽ തറച്ച ഇരുമ്പുചീള് വണ്ടാനം മെഡിക്കൽ കോളജിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. കോവിഡ് മഹാമാരിക്കാലത്തെ പരിമിതികൾക്കിടയിലും കാർഡിയോെതാറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാർ ഉൾെപ്പടെയുള്ളവരുടെ സംഘമാണ് അത്യാസന്ന നിലയിലെത്തിച്ച ഗൃഹനാഥനെ മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
മണ്ണഞ്ചേരി സ്വദേശി മനോഹരനാണ് (64) ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രിൽ ചെയ്യുന്നതിനിടെ നാലു സെ.മീ. നീളംവരുന്ന ആണി രൂപത്തിലുള്ള ഇരുമ്പുചീള് നെഞ്ചിൽ ആഴത്തിൽ തറച്ചത്. ആഗസ്റ്റ് 28ന് രാവിലെയായിരുന്നു സംഭവം. സ്ഥാപനത്തിൽ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് മനോഹരനെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന മനോഹരനെ കാർഡിയോതൊറാസിക് സർജനും ഈ വിഭാഗത്തിൻറ മേധാവിയുമായ ഡോ. രതീഷിെൻറ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഇരുമ്പുചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തി. ഉടൻ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ആണി പുറഞ്ഞെടുത്തു. തുടർന്ന് ആറുദിവസം നീണ്ട പരിചരണവും കൂടിയായതോടെ മനോഹരൻ ജീവിതത്തിലേക്ക് തിരികെയെത്തി.
സ്വകാര്യ ആശുപത്രികളിൽ മൂന്നുലക്ഷം വരെ ചെലവുവരുന്ന ശസ്ത്രക്രിയക്ക് സർക്കാറിെൻറ ഇൻഷുറൻസ് സംവിധാനങ്ങൾ ലഭ്യമായപ്പോൾ 45,000 രൂപയിൽ താഴെയാണ് വേണ്ടിവന്നത്. ഡോ. രതീഷിനുപുറമെ കാർഡിയോതൊറാസിക് സർജറി വിഭാഗത്തിലെ അസി. പ്രഫസർമാരായ ഡോ. ആനന്ദക്കുട്ടൻ, ഡോ. കെ.ടി. ബിജു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിബി, ഡോ. വിമൽ, നഴ്സുമാരായ വി. രാജി, എ. രാജലക്ഷ്മി, ടെക്നീഷ്യൻ ബിജു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.