കൈനകരി സുരേന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
text_fieldsഅമ്പലപ്പുഴ: കലാ- സാംസ്കാരിക -സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രന് ആയിരങ്ങൾ അന്ത്യാഞ്ജലി അര്പ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് പൊതുദർശനത്തിനായി പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ എച്ച്. സലാം എം.എൽ.എ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി. വിദ്യാനന്ദൻ, ബ്രാഞ്ച് സെക്രട്ടറി ശ്രീജാ ഉണ്ണികൃഷ്ണൻ, കെ.പി. സത്യകീർത്തി ഉൾപ്പടെയുള്ള പ്രവർത്തകർ ചേർന്ന് പതാക അണിയിച്ചു.
സി.പി.എം ഏരിയ സെക്രട്ടറിമാരായ എ. ഓമനക്കുട്ടൻ, അജയ് സുധീന്ദ്രൻ, മുൻ എം.എൽ.എ മാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി എം. സത്യപാലൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി വിശ്വൻ പടനിലം, സംസ്ഥാന കമ്മിറ്റിയംഗം ജോസഫ് ചാക്കോ, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, മാലൂർ ശ്രീധരൻ, സവാക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയംഗം എം.പി. ഗിരി പ്രസാദ്, സിനിമ പിന്നണി ഗായകരായ പന്തളം ബാലൻ, അഫ്സൽ, കല്ലറ ഗോപൻ, സന്നിധാനം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. നെടുമുടി ഹരികുമാർ, തകഴി സ്മാരക സമിതി സെക്രട്ടറി കെ.ബി അജയകുമാർ, സിനിമ താരം മധു പുന്നപ്ര, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഷീബാ രാകേഷ്, സജിത സതീശൻ, കെ.എസ്.ഇ.ബി സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ ഉൾപ്പെടെ കലാ, സാംസ്കാരിക, സാമൂഹിക, ട്രേഡ് യൂനിയൻ രംഗത്തെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.
പകൽ 1.30 ഓടെ വീട്ടിലെത്തിച്ച മൃതശരീരം 2.30 ഓടെ സംസ്കരിച്ചു. മക്കളായ സുദീപ് കുമാർ, സുധീഷ് കുമാർ എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി. തുടർന്നു ചേർന്ന അനുസ്മരണ യോഗത്തിൽ പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാർ അധ്യക്ഷനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.