മിഥുന്‍രാജിന്‍റെ കളിക്കൂട്ടുകാരനായി കുട്ടപ്പന്‍ കോഴി
text_fieldsഅമ്പലപ്പുഴ: മിഥുന്‍ രാജിന്‍റെ അടുത്ത സുഹൃത്താണ് കുട്ടപ്പന്‍ എന്ന ഗിരിരാജന്‍ പൂവന്‍കോഴി. വെറുമൊരു കളിക്കൂട്ടുകാരന്‍ മാത്രമല്ല, മിഥുൻരാജിന്‍റെ അംഗരക്ഷകന്‍കൂടിയാണ് കുട്ടപ്പന്‍. തകഴി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മണിമന്ദിരത്തില്‍ കിരണ്‍കുമാറിന്‍റെ മകനാണ് 11കാരന്‍ മിഥുന്‍രാജ്. ഒന്നര വര്‍ഷം മുമ്പാണ് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ മിഥുന്‍രാജിന്‍റെ അമ്മ സുനിത വാങ്ങുന്നത്.
അവശേഷിച്ചത് ഒരുപൂവന്‍ മാത്രമാണ്. ഇതിനെ കുട്ടപ്പന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. മിഥുന്‍രാജും മുത്തശ്ശി മനോഹരിയുമാണ് കുട്ടപ്പന്‍റെ അടുപ്പക്കാര്‍. മിഥുന്‍രാജ് സ്കൂള്‍ വിട്ട് വരുന്നതും നോക്കി വീട്ടുമുറ്റത്ത് കുട്ടപ്പന്‍ കാത്തുനില്‍ക്കും. പിന്നീട് ഇരുവരും കുറച്ചുനേരം പന്ത് തട്ടിക്കളിക്കും. ആരെങ്കിലും ഉറക്കെ മിഥുന്‍രാജിനോട് സംസാരിച്ചാല്‍ കുട്ടപ്പനാണ് പ്രതികരിക്കുന്നത്.
എവിടെ പോയാലും കുട്ടപ്പന്‍ കൂട്ടത്തിലുണ്ടാവും. സൈക്കിളിലിരിന്നുള്ള സവാരിയും ഇഷ്ടമാണ്. മിഥുന്‍രാജ് സൈക്കിളില്‍ കയറിയാല്‍ കുട്ടപ്പനും മുന്നില്‍ ചാടിക്കയറും. മിഥുന്‍രാജും കുട്ടപ്പനുമായുള്ള കൂട്ടുകെട്ടിനോട് വീട്ടുകാര്‍ക്ക് താല്‍പര്യക്കുറവാണ്, കുട്ടപ്പനെ കെട്ടിപ്പിടിക്കുമ്പോഴും മുത്തം കൊടുക്കുമ്പോഴും മൂക്കില്‍ പൊടികയറുമെന്നതാണ് കാരണം.
കരുമാടി ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിഥുന്‍രാജ്. ഇളയ സഹോദരന്‍ ഹരികൃഷ്ണനോട് കുട്ടപ്പന് അടുപ്പമില്ല. മിഥുന്‍രാജും കുട്ടപ്പനുമായുള്ള സൗഹൃദം കേട്ടറിഞ്ഞ് നിരവധി പേരാണ് മണിമന്ദിരം തേടിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.