അപകടങ്ങള്‍ക്ക് വഴിയൊരുക്കി ദേശീയപാതയില്‍ വലിയ കുഴികള്‍
text_fieldsഅമ്പലപ്പുഴ: വാഹനയാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കി ദേശീയപാതയില്‍ ആഴമേറിയ കുഴികള്‍. പുന്നപ്ര മുതല്‍ പുറക്കാട് വരെയാണ് പലയിടങ്ങളിലായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. വിശാലമായ റോഡിലൂടെ അമിതവേഗതയിലെത്തുന്ന വാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് അപകത്തിൽപെടാറുണ്ട്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. ദേശീയപാതയില്‍ വഴിവിളക്കില്ലാത്തതിനാല്‍ വാഹനത്തിെൻറ വെളിച്ചത്തില്‍ കുഴികള്‍ വെട്ടിച്ച് മാറ്റുന്നതിനിെടയാണ് പലരും അപകടത്തിൽപെടുന്നത്. ആഴമേറിയ കുഴികളില്‍ മഴവെള്ളം നിറഞ്ഞതിനാല്‍ ശ്രദ്ധയില്‍പ്പെടാതെയും പലരും അപകടത്തിൽപെടുന്നു.
കാക്കാഴം മേല്പാലത്തില് നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. അപകടങ്ങള്‍ നിത്യസംഭവമായതോടെ സ്ഥലം എം.എല്‍.എ നേരിട്ടെത്തി കുഴികള്‍ അടപ്പിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അടച്ചിടത്ത് വീണ്ടും കുഴികള്‍ രൂപപ്പെട്ടു. നിലവില്‍ പൊലീസ് അപകടസൂചനകള്‍ നല്കിയതല്ലാതെ കുഴികള്‍ അടക്കാനുള്ള നടപടികളായിട്ടില്ല.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീപാതകള് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനുള്ള തുക ദേശീയപാത വിഭാഗം നല്‍കിയിരുന്നു. എന്നാല്‍, വികസനത്തിെൻറ ഭാഗമായി 2020 ഏപ്രില്‍ 30 മുതല്‍ ദേശീയപാത അതോറിറ്റി റോഡ് പൂര്‍ണമായും ഏറ്റെടുത്തതിനാല്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ തുക കിട്ടില്ലെന്ന കാരണമാണ് സംസ്ഥാന പൊതുമരാമത്ത് പറയുന്നത്.
അറ്റകുറ്റപ്പണികള്‍ നടേത്തണ്ടെന്ന തീരുമാനമാണ് അതോറിറ്റിയുടേത്. എച്ച്. സലാം എം.എല്‍.എയുടെ പ്രത്യേക താല്പര്യപ്രകാരം കുഴി അടക്കുന്നതിനായി അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നാണ് സംസ്ഥാന പൊതുമരാമത്ത് വിഭാഗം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.