വാഴക്കുലയുമായി വന്ന മിനിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
text_fieldsവണ്ടാനത്ത് മറിഞ്ഞ മിനിലോറിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം വാഴക്കുലകള്‍ നീക്കുന്നു
അമ്പലപ്പുഴ: വാഴക്കുല കയറ്റിവന്ന മിനിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശി കനകരാജിനാണ്(43) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ആറിന് വണ്ടാനം എസ്.എന്‍.ഡി.പിക്ക് എതിര്‍വശത്തായിരുന്നു സംഭവം. മേട്ടുപ്പാളയത്തുനിന്ന് വാഴക്കുലയുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽപെട്ടത്.
സിമൻറ് മിക്സിങ് യന്ത്രം വഹിച്ച് കൊണ്ടുവന്ന വാഹനം ദേശിയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ഒഴിവാക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് മറിഞ്ഞത്. ഡ്രൈവര്‍ കനകരാജിനെ സിമൻറ് മിക്സിങ് യന്ത്രവുമായി വന്നവർ ആശുപത്രിയില്‍ എത്തിച്ചു.
വാഴക്കുല നീക്കം ചെയ്തതിനുശേഷമാണ് ലോറി ഉയര്‍ത്തിയത്. ഫയര്‍ സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.