സജീവനെ കാണാതായിട്ട് മാസം ഒന്ന്; മകെൻറ വരവ് കാത്ത് അമ്മ
text_fieldsഅമ്പലപ്പുഴ: മകന് സജീവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അമ്മ സേതു. പാര്‍ട്ടി വിഭാഗീയതയുടെ പേരിലാണ് കാണാതായതെങ്കില്‍ സമ്മേളനം കഴിഞ്ഞ സാഹചര്യത്തില്‍ എത്തേണ്ടതാണ്. ഇതൊന്നും അറിയാത്തൊരമ്മ മകെൻറ വരവും കാത്ത് ഒരുമാസമായി വീട്ടുമുറ്റത്തുണ്ട്.
സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം പെരിയോെൻറ പറമ്പില്‍ സജീവനെ കാണാതായിട്ട് വെള്ളിയാഴ്ച ഒരുമാസം പൂർത്തിയാകുകയാണ്. സജീവനെക്കുറിച്ച വിവരങ്ങള്‍ അറിയാന്‍ എത്തുന്നവരോട് കൈകൂപ്പി നിലവിളിക്കുകയാണ് 84കാരിയായ ഈ അമ്മ.
െസപ്റ്റംബർ 29നാണ് കാണാതാകുന്നത്. മത്സ്യത്തൊഴിലാളിയായ സജീവന് അമ്മക്ക് കട്ടന്‍ചായ തിളപ്പിച്ച് െകാടുത്തിട്ടാണ് േജാലിക്ക് പോകുന്നത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായ ഭാര്യ പുലര്‍ച്ച ജോലിക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പതിവുപോലെ യാത്ര പറഞ്ഞിറങ്ങിയ മകനെക്കുറിച്ച് പിന്നീടറിയുന്നത് കാണാനില്ലെന്നാണ്. ഇതിന് പിന്നിലെ ദുരൂഹത തുടരുമ്പോള്‍, സജീവന് ഒളിവില്‍ കഴിയേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭാര്യയും മക്കളുമടക്കം സജീവെൻറ തിരോധാനത്തിൽ ദുഃഖത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.