ജീവിതത്തിെൻറ തീച്ചൂളയിൽനിന്ന് ഉയരങ്ങളിൽ മുഹമ്മദ് ഹനീഫ്
text_fieldsഅമ്പലപ്പുഴ: ഇന്ത്യൻ െറയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ഐ.ആർ.പി.എഫ്.എസ്) സർവിസ് അസിസ്റ്റൻറ് സെക്യൂരിറ്റി കമീഷണറായി തിങ്കളാഴ്ച ചുമതലയേൽക്കുേമ്പാൾ മുഹമ്മദ് ഹനീഫ് പിന്നിടുന്നത് ജീവിതപ്രാരബ്ധങ്ങളോട് പടവെട്ടിയുള്ള മറ്റൊരു നേട്ടം. അമ്പലപ്പുഴ വളഞ്ഞവഴി അരയൻ പറമ്പിൽ കൊച്ചുമുഹമ്മദ്-ഐഷ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫ (32) പരിമിത ജീവിതസാഹചര്യങ്ങളിൽനിന്നാണ് വളർച്ചയുടെ പടവുകൾ താണ്ടി ഉന്നത പദവിയിൽ എത്തിയത്.
ദുരിതജീവിതം തട്ടിനീക്കുന്നതിനിടയിലും മകെൻറ വിദ്യാഭ്യാസകാര്യത്തിൽ ഒരു കുറവും വരാതിരിക്കാൻ കൊച്ചുമുഹമ്മദ് പ്രത്യേക താൽപര്യമെടുത്തിരുന്നു. സി.ബി.എസ്.സി സിലബസിൽ 77 ശതമാനം മാർക്കുനേടി ഡിസ്റ്റിങ്ഷനോടെ 10ാം ക്ലാസ് വിജയിച്ചു. 63 ശതമാനത്തിൽ പ്ലസ് ടുവും കടന്ന് കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 65 ശതമാനം മാർക്കോടെ എൻജിനീയറിങ്ങും പിന്നിട്ടതോടെയാണ് സിവിൽ സർവിസ് എന്ന മോഹമുദിച്ചത്.
898ാം റാങ്കോടെ സിവിൽ സർവിസ് നേടി. തുടർന്ന് ലഖ്നോവിലെ ജഗ്ജീവൻ റാം അക്കാദമിയിൽ ഒന്നര വർഷത്തെ പരിശീലനം പൂർത്തിയാക്കി. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 185 പേർ പങ്കെടുത്ത പരേഡിന് നേതൃത്വം നൽകാനും മുഹമ്മദ് ഹനീഫ് തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ സെൻട്രൽ െറയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അസിസ്റ്റൻറ് സെക്യൂരിറ്റി കമീഷണറായി സ്ഥാനം ഏൽക്കുന്നതോടെ മുഹമ്മദ് ഹനീഫിെൻറ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് സഫലമാകുന്നത്. സഹോദരങ്ങൾ: ഫാത്തിമ യു. സൈറ, മുഹമ്മദ് സാലിഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.