മനസ്സിെൻറ താളംതെറ്റിയ മകെൻറ ജീവന് കാവലായി മുഖ്താര്‍
text_fieldsഅമ്പലപ്പുഴ: ഹബീബിെൻറ കൈപിടിച്ച് പച്ചപ്പുതേടിയുള്ള പിതാവ് മുഖ്താറിെൻറ യാത്ര തുടരുകയാണ്. മനസ്സിെൻറ താളംതെറ്റി കൊച്ചുകുട്ടികളെപ്പോലെ ദേശീയപാതയോരത്ത് പാറിനടക്കുന്ന മകന് ഹബീബിന് അമ്മയുടെ ലാളനയും അച്ഛെൻറ സംരക്ഷണവും നല്കി ഹൃദയതാളം തെറ്റുംവരെ സഹയാത്രികനായി തുടരണമെന്നാണ് ഈ പിതാവിെൻറ ആഗ്രഹം. മകനെയും കൊണ്ടുള്ള ഈ യാത്ര തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍, തന്നെ കിടപ്പിലാക്കരുതെന്ന പ്രാര്‍ഥന മാത്രമാണ് മുഖ്താറിനുള്ളത്. ഭാണ്ഡവും ചുമലിലേറ്റിയുള്ള യാത്രക്കിടയില്‍ കാലുകള്‍ ഇടറുന്നുണ്ടെങ്കിലും മകെൻറ മുന്നില്‍ പതറാതെ യാത്ര തുടരുകയാണ്.
വിശപ്പകറ്റാന്‍ നാട്ടുകാരുടെ കൈത്താങ്ങുണ്ടെങ്കിലും തന്നെ വാര്‍ധക്യം തളര്‍ത്തിയാൽ മകെൻറ കാര്യമോര്‍ത്ത് വിതുമ്പുകയാണ് ഈ പിതാവ്. ഭാഷയുടെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ഇവർ, വഴിയോരത്ത് തട്ടിക്കൂട്ടിയ താല്‍ക്കാലിക കൂരയിലാണ് കഴിയുന്നത്. 10 വർഷമായി മകനുമായി മുഖ്താര്‍ ഔറംഗബാദിൽനിന്ന് കേരളത്തിലെത്തിയിട്ട്. വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ ഇവർ ഒടുവിലെത്തിയത് കാക്കാഴത്താണ്.
തെരുവോരങ്ങളില്‍ അന്തിയുറങ്ങി നാട്ടുകാരുടെ കൈത്താങ്ങില്‍ ജീവിതം തള്ളിനീക്കുന്നതിനിടെ റെയില്‍വേ മേല്‍പാലത്തിന് താഴെ തകരഷീറ്റുകള്‍ കുത്തിച്ചാരി താല്‍ക്കാലിക കിടപ്പാടം ഒരുക്കി. തകര്‍ത്തുപെയ്യുന്ന മഴയില്‍ മകനെ മടിത്തട്ടിലുറക്കി മിഴിയണക്കാതെ ഹബീബ് നേരം വെളുപ്പിക്കും. വാർധക്യം ശരീരത്തെ കീഴടക്കിയെങ്കിലും സ്വന്തമായി ഭക്ഷണംപോലും കഴിക്കാനറിയാത്ത മകനുവേണ്ടി ജീവിതം തള്ളിനീക്കുകയാണ് മുഖ്താര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.