Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightപേര്​ ഒഴിവാക്കി;...

പേര്​ ഒഴിവാക്കി; പ്രതിഷേധക്കുറിപ്പുമായി ജി. സുധാകരൻ

text_fields
bookmark_border
post
cancel
camera_alt

ഫേ​സ് ബു​ക്ക് പോ​സ്റ്റ്

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര പ​റ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണോ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ നി​ന്ന്​ ത​ന്‍റെ പേ​രൊ​ഴി​വാ​ക്കി​യ​തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി മു​ന്‍ മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. അ​മ്പ​ല​പ്പു​ഴ എം.​എ​ൽ.​എ എ​ച്ച്. സ​ലാ​മി​നെ പേ​രെ​ടു​ത്ത്​ പ​റ​യാ​തെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണ്​ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പ്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, ഹെ​ഡ്​​മി​സ്​​ട്ര​സ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ എ​ന്നി​വ​രെ​യും വി​മ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് ഇ​വി​ടെ നി​യ​മ​സ​ഭാ അം​ഗ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന താ​ന്‍ നി​ർ​ദേ​ശി​ച്ച് അ​നു​വ​ദി​ച്ച​താ​ണെ​ന്ന​ത് പ്രോ​ഗ്രാ​മി​ൽ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട​ത് പ്രി​ൻ​സി​പ്പ​ലും ഹെ​ഡ്മി​സ്ട്ര​സും പി.​ടി.​എ പ്ര​സി​ഡ​ന്‍റു​മാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​താ​ണെ​ന്നും അ​തു​ണ്ടാ​യി​ല്ലെ​ന്നും പോ​സ്റ്റി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ന​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ​വ​ര്‍ വ​രു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ല്‍ ആ​വ​ർ​ത്തി​ക്കാ​നി​ട​യു​ണ്ട്. അ​ങ്ങ​നെ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലെ​ന്നും അ​ത് ഭ​ര​ണ​പ​ര​മാ​യ കു​റ​വാ​ണെ​ന്നും ആ​രോ​പി​ച്ചു. 2020 -2021 കാ​ല​യ​ള​വി​ൽ 17 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന് വി​ജ​യാ​ശം​സ​ക​ളും കു​റി​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha News
News Summary - Name omitted- G Sudhakaran with protest letter
Next Story