പ്രമോദിന്റെ ജീവന് നിലനിര്‍ത്താന്‍ നാട് കൈകോര്‍ക്കുന്നു
text_fieldsഅമ്പലപ്പുഴ: രണ്ട് വൃക്കയും തകരാറിലായ യുവാവിന്റെ ജീവൻ നിലനിർത്താൻ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. തകഴി വിരിപ്പാല വള്ളുവൻകാവ് പ്രമോദിന് (44) വേണ്ടിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വീടുകളില്‍ കയറി സഹായം തേടുന്നത്. പ്രമോദിന് വൃക്ക നല്‍കുന്നത് സഹോദരന് പ്രസാദാണ്. ശസ്ത്രക്രിയക്കും ഇരുവരുടെയും തുടര്‍ചികിത്സക്കുമായി 25 ലക്ഷം രൂപയോളം ചെലവ് വരും. നിത്യവൃത്തിക്കുപോലും വകയില്ലാത്ത കുടുംബത്തിന് കൈത്താങ്ങായി തകഴി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയതോടെയാണ് പ്രമോദിന്റെ കുടുംബത്തിന് പ്രതീക്ഷയുടെ ചിറകുമുളച്ചത്.
ബേക്കറി തൊഴിലാളിയായിരുന്ന പ്രമോദ് വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് എട്ടു വർഷമായി ചികിത്സയിലാണ്. വയോധികരായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഹൃദ്രോഗ സംബന്ധമായി മാതാവ് ചികിത്സയിലാണ്. പ്രമോദിന്റെ ഏകവരുമാനമായിരുന്നു കുടുംബത്തിന് ആശ്രയം. ചികിത്സ ചെലവും മാതാവിന്റെ മരുന്നിനും മറ്റുമാർഗം ഇല്ലാതായതോടെ അവശതകള്‍ മറന്നും പ്രമോദിന് ബേക്കറി ജോലിയിൽ തുടരേണ്ടിവന്നു. രോഗം മൂർച്ഛിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലായ വിവരം അറിയുന്നത്. പ്രമോദിനെ സഹായിക്കാൻ ഫെഡറൽ ബാങ്ക് തകഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ.10740100129278, ifc fdrl 0001074. ഗൂഗിള്‍ പേ: 8089037586.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.