തകർന്നുവീഴാറായ വീട്ടിൽഭീതിയോടെ വയോദമ്പതികൾ
text_fieldsഅമ്പലപ്പുഴ: തകർന്നുവീഴാറായ വീട്ടിൽ വയോദമ്പതികൾ ഭീതിയോടെ കഴിയുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പി.ബി ജങ്ഷനു സമീപം ലക്ഷംവീട് കോളനിയിൽ മുഹമ്മദ് (90), ഭാര്യ റംലത്ത് (60) എന്നിവരാണ് ജീവൻ പണയംവെച്ച് ഈ വീട്ടിൽ കഴിയുന്നത്. 12 വർഷം മുമ്പ് സർക്കാറിെൻറ എം.എൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടാണിത്. നാലുവർഷം മുമ്പ് ശക്തമായ മിന്നലിൽ വീടിെൻറ തറയും മുറികളുടെ ഭിത്തികളും വിണ്ടുകീറുകയായിരുന്നു. ഇതിനുശേഷം രണ്ടുപ്രളയവും കൂടി വന്നതോടെ വീട് വീണ്ടും അപകടാവസ്ഥയിലായി.
കലക്ടർ, പഞ്ചായത്ത്, വില്ലേജ് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പലതവണ പരാതി നൽകിയിട്ടും വീടിെൻറ അറ്റകുറ്റപ്പണിക്കുപോലും ഇതുവരെ തുക കിട്ടിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. മുഹമ്മദിന് കിട്ടുന്ന വാർധക്യ പെൻഷൻ മാത്രമാണ് മക്കളില്ലാത്ത ഈ കുടുംബത്തിെൻറ ഏകവരുമാനം. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെങ്കിലും ഉൾപ്പെടുത്തി വീട് നിർമിക്കാൻ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. സൗത്ത് ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 014505300007644 അക്കൗണ്ട് നമ്പറിൽ ഇവർക്ക് സഹായം അയക്കാം. ഫോൺ: 9745238498.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.