മത്സ്യബന്ധന ബോട്ടിെൻറ വളയം പിടിച്ച കൈകളിൽ വീണ്ടും പഞ്ചായത്ത് ഭരണം
text_fieldsഅമ്പലപ്പുഴ: മത്സ്യബന്ധന ബോട്ടിെൻറ ചുക്കാൻ പിടിച്ചിരുന്ന സുദർശനൻ ഇനി ഒരു ഗ്രാമപഞ്ചായത്തിെൻറ ഭരണചക്രം തിരിക്കും. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് അഴിക്കകത്ത് തോപ്പിൽ വീട്ടിൽ ശിവദാസെൻറ മകൻ മത്സ്യത്തൊഴിലാളിയായ എ.എസ്. സുദർശനനാണ് ഇത്തവണയും പുറക്കാട് പഞ്ചായത്ത് ഭരണനേതൃത്വം കൈയാളാനുള്ള അവസരം തേടിയെത്തിയത്.
2005ലും 2010ലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എ.എസ്. സുദർശനൻ വിജയിച്ചിരുന്നു. 2005ൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പുറക്കാട് ഡിവിഷനിൽനിന്നാണ് വിജയിച്ചത്. 2010ൽ പുറക്കാട് ഗ്രാമപഞ്ചായത്തിലേക്ക് 18ാം വാർഡിൽനിന്ന് വിജയിച്ച സുദർശനനായിരുന്നു അന്നും പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്നത്. യു.ഡി.എഫിെൻറ തട്ടകമായിരുന്ന പുറക്കാട് 18ാം വാർഡ് 2010ൽ എ.എസ്. സുദർശനനിലൂടെയാണ് എൽ.ഡി.എഫിന് സ്വന്തമായത്.
കഴിഞ്ഞ തവണ വനിത സംവരണമായിരുന്നു. ജനറൽ വാർഡായ ഇവിടെനിന്ന് എ.എസ്. സുദർശനൻ ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ എ.എസ്. സുദർശനൻ മത്സ്യത്തൊഴിലാളി യൂനിയൻ അമ്പലപ്പുഴ ഏരിയ സെക്രട്ടറി കൂടിയാണ്. മാതാവ്: പരേതയായ വിജയമ്മ. ചെമ്മീൻ പീലിങ് തൊഴിലാളിയായ കവിതയാണ് ഭാര്യ. മക്കൾ: അർജുൻ, ദർശന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.