തകഴി ലെവൽക്രോസിൽ മേൽപാലത്തിന് അനുമതി
text_fieldsഅമ്പലപ്പുഴ: തിരുവല്ല റോഡിൽ തിരക്കേറിയ തകഴി ലെവൽ ക്രോസിന് അനുമതി. മേല്‍പാലത്തിനായി 35,94,92,000 രൂപയാണ് ചെലവ്. റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാറും തുല്യമായിട്ടാണ് ഇത് വഹിക്കേണ്ടത്-17,97,46,000 രൂപ വീതം. പാലം നിർമാണത്തിന് ചെലവാകുന്ന തുക റെയിൽവേയും ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ചെലവാകുന്ന തുക സംസ്ഥാന സർക്കാറുമാണ് ചിലവാക്കേണ്ടത്. പാലത്തിന്റെ ഡിസൈൻ, പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ റെയിൽവേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും സംയുക്തമായി ചേർന്ന് തയാറാക്കി റെയിൽവേയുടെ ചെന്നൈയിലുള്ള ചീഫ് ബ്രിഡ്ജ് എൻജിനീയറുടെ അംഗീകാരത്തിന് സമർപ്പിക്കണം.
സംസ്ഥാന സർക്കാർ റെയിൽവേയുമായി ധാരണപത്രം ഒപ്പിട്ടശേഷം നിർമാണ ഏജൻസിയെ തീരുമാനിക്കണം. കൂടാതെ സംസ്ഥാന സർക്കാറിന്റെ വിഹിതമായ 18 കോടിയോളം രൂപ അനുവദിക്കാൻ നടപടി സ്വീകരിച്ചാൽ മാത്രമേ പാലം നിർമാണത്തിന്റെ ആദ്യഘട്ട സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി ആരംഭിക്കാൻ കഴിയുകയുള്ളൂ.
തിരക്കേറിയ റോഡിലെ റെയില്‍വേ ക്രോസ് ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകാറുണ്ട്. ട്രെയിന്‍ കടന്നുപോകുന്നതിനായി 20 മിനിറ്റോളം ക്രോസ് അടച്ചിടാറുണ്ട്. കൂടാതെ ക്രോസ് തകരാറിലായതിനാല്‍ പല ദിവസങ്ങളിലും ഗതാഗത തടസ്സങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിനെല്ലാം മേല്‍പാലം പരിഹാരമാകും. എന്നാല്‍, മേൽപാല നിർമാണം തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍പാലം തടസ്സമുണ്ടാകരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. തകഴി റെയിൽവേ മേൽപാല നിർമാണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് അടിയന്തര നടപടി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.