വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയപ്പെടുത്തുന്ന സംഘം പിടിയിൽ
text_fieldsഅമ്പലപ്പുഴ: അന്തർ സംസ്ഥാന വാഹന കടത്ത് സംഘം പിടിയിൽ. അമ്പലപ്പുഴ നീർക്കുന്നം പുതുവലിൽ ജയകൃഷ്ണൻ (24), തൃശൂർ കുന്നംകുളം പതിനേഴാം വാർഡിൽ ഇലവന്തറ വീട്ടിൽ ശ്രീരഞ്ജിത്ത് (40), കോട്ടയം വാഴപ്പള്ളി എട്ടാം വാർഡിൽ പുതുപറമ്പു വീട്ടിൽ സന്ദീപ് (30), തൃശൂർ ചേലക്കര സ്വദേശി സജീഷ് (32) തെക്കുംകര സ്വദേശി സജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
വാടകക്കെടുക്കുന്ന വാഹനങ്ങൾ ഉടമ അറിയാതെ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പണയപ്പെടുത്തുകയാണ് സംഘം ചെയ്തിരുന്നതെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
ചങ്ങനാശ്ശേരി സ്വദേശി രതീഷിെൻറ മാരുതി എർട്ടിഗ കാർ ജയകൃഷ്ണന് വാടകക്കെടുത്ത് ജി.പി.എസ് ട്രാക്കർ വിേച്ഛദിച്ച് തമിഴ്നാട്ടിലേക്ക് കടത്തി. പറഞ്ഞ സമയത്ത് വാഹനം തിരികെ എത്തിക്കാതിരുന്നതിനാല് രതീഷ് പൊലീസിൽ പരാതി നല്കി.
അേന്വഷണത്തെ തുടര്ന്ന് കോയമ്പത്തൂരിലെ ഉക്കടത്തുനിന്ന് പ്രതികളെ കാറുമായി പിടികൂടി. കൊട്ടാരക്കര സ്വദേശിയുടെ ഹ്യുണ്ടായ് ഐ 20, മറ്റൊരു ഹ്യുണ്ടായ് ഇയോൺ കാർ എന്നിവയും കണ്ടെത്തി. കാറുകളുടെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.