പോപുലർ ഫിനാൻസ് അമ്പലപ്പുഴയിൽനിന്ന് തട്ടിയത് രണ്ടര കോടി
text_fieldsഅമ്പലപ്പുഴ: നിക്ഷേപത്തട്ടിപ്പ് നടത്തിയതിെൻറ പേരിൽ പൂട്ടിയ പോപുലർ ഫിനാൻസ് അമ്പലപ്പുഴ ശാഖയിൽനിന്ന് മുക്കിയത് രണ്ടര കോടിയോളം രൂപ. അമ്പലപ്പുഴ പൊലീസിൽ അമ്പതോളം പേർ നൽകിയ പരാതിയിലാണ് ഇത്രയും തുക കണക്കാക്കുന്നത്. ഇനിയും പരാതിക്കാർ ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ്. ജോലിയിൽനിന്ന് വിരമിച്ചവരാണ് പരാതിക്കാരിൽ അധികവും. ഭീമമായ തുക നിക്ഷേപിച്ച ഉന്നതരും ഉണ്ടെന്നാണ് സൂചന. കണക്കിൽപ്പെടുത്താൻ കഴിയാത്ത തുകയായതിനാൽ പലരും പൊലീസിൽ പരാതിപ്പെടാനും തയാറായിട്ടില്ല.
ട്രഷറിയിൽനിന്ന് വിരമിച്ച ഒരാളാണ് ഇതിെൻറ മാനേജർ. അമ്പലപ്പുഴ സ്വദേശിയായ ഇയാളുടെ ബന്ധങ്ങൾ വഴിയാണ് പലരും പണം നിക്ഷേപിച്ചത്. സാധാരണ ബാങ്ക് പലിശയുടെ ഇരട്ടി പ്രതീക്ഷയോടെയാണ് റിട്ട. ഉദ്യോഗസ്ഥരായ പലരും ഇവിടെ പണം നിക്ഷേപിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തുവരുകയാണ്.
ആലപ്പുഴ ടൗണിലുള്ളതിെനക്കാൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ട്. പത്തോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് ഇവിെട പ്രവർത്തിക്കുന്നത്. പോപുലർ ഫിനാൻസിെൻറ ശാഖ അടച്ചതോടെ മറ്റുപല പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ച പലരും തുക പിൻവലിച്ചുവരുകയാണ്. എന്നാൽ, കാലാവധി പൂർണമാക്കാത്തതിനാൽ പലർക്കും നിേക്ഷപം തിരിച്ചുനൽകാൻ സ്ഥാപനങ്ങൾ തയാറായിട്ടില്ല. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.