പീഡനശ്രമം: ഭരണകക്ഷി യൂനിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പരാതി നൽകിയ ആരോഗ്യ പ്രവർത്തകക്ക് സ്ഥലം മാറ്റം
text_fieldsഅമ്പലപ്പുഴ: ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ പരാതി നൽകിയ ആരോഗ്യ പ്രവർത്തകയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്ന് ആക്ഷേപം.
ഒരു മാസം മുമ്പാണ് വകുപ്പിലെതന്നെ ഡ്രൈവർ മദ്യപിച്ചശേഷം രാത്രിയിൽ ജോലി ചെയ്ത നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത ദിവസം ഇവർ ആശുപത്രി മേലധികാരിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് ഡ്രൈവർ റിമാന്റിലായി. ഇയാളെ പിന്നീട് സസ്പെൻഡും ചെയ്തിരുന്നു.
ഭരണകക്ഷി യൂനിയനിൽപെട്ട ഡ്രൈവറെ സംരക്ഷിക്കാൻ സംഘടനയും സി.പി.എമ്മും ഒട്ടേറെ ശ്രമം നടത്തിയിരുന്നു. പരാതി നൽകിയ നഴ്സിനെ ഭരണകക്ഷി യൂനിയൻ നേതാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നഴ്സിന് സ്ഥലം മാറ്റം. ഇവർക്കൊപ്പം മറ്റൊരു നഴ്സിനെക്കൂടി വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ മാറ്റിയിട്ടുണ്ട്. വർക്കിങ് അറേഞ്ച്മെന്റ് കാലാവധി പൂർത്തിയായതിനാലാണ് ഇപ്പോൾ പരാതിക്കാരിയായ നഴ്സിനെ സ്ഥലം മാറ്റുന്നതെന്ന് അധികൃതർ പറയുന്നു. ഇവിടുത്തെ മറ്റ് ചില ജീവനക്കാർ ഏഴു വർഷത്തോളമായി ജോലി ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഭരണകക്ഷി യൂനിയന്റെ സമ്മർദത്തിന്റെ പേരിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.