പുലിയെന്ന് അഭ്യൂഹം; നാട്ടുകാര്‍ ഭീതിയില്‍
text_fieldsഅമ്പലപ്പുഴ: പുന്നപ്ര പറവൂർ പ്രദേശത്ത് പുലിയുടെ എന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടത് ഭീതി പരത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ കിഴക്ക് കോന്നോത്ത് തറ താജുദ്ദീന്റെ വീടിന്റെ മുന്നിലാണ് പുലിയുടെ സാദൃശ്യമുള്ള മൃഗത്തെ കഴിഞ്ഞ രാത്രി കണ്ടത്.
മൃഗത്തെ കണ്ട് വീട്ടിലുണ്ടായിരുന്നവർ പുലി, പുലിയെന്ന് വിളിച്ചു പറഞ്ഞതോടെ ജീവി സമീപത്തെ പാലത്തിൽ കയറി. ഇതിനു ശേഷം വേഗത്തിൽ നടന്ന് നിർമാണം നടക്കുന്ന മറ്റൊരു വീട്ടിലേക്ക് കയറുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
താജുദ്ദീന്റെ വീടിനു സമീപമുള്ള പ്ലസ് ടു വിദ്യാർഥിയാണ് മൃഗത്തിന്റെ ദ്യശ്യം പകർത്തിയത്. പിന്നീട് ഇതിനെ തെരെഞ്ഞെങ്കിലും കണ്ടെത്താനായില്ല. സാധരണ വനത്തിൽ മാത്രം കാണുന്ന പുലിയെങ്ങനെ ഇവിടെയെത്തിയെന്നുള്ളതാണ് ആശങ്കയുണർത്തുന്നത്. അതേ സമയം കാട്ടുപൂച്ചയാണെന്ന സംശയവുണ്ട്. കോഴി, താറാവ് , പ്രാവ് തുടങ്ങിയവളർത്തുമൃഗങ്ങളാണ് ഇവയുടെ ഭക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.