ദേശീയപാത നിര്‍മാണത്തിന്‍റെ മറവില്‍ വീണ്ടും മണ്ണുകടത്ത്
text_fieldsഅമ്പലപ്പുഴ: ദേശീയപാത വികസനത്തിന് മോശമായ മണ്ണ് നീക്കം ചെയ്യുന്നതിന്റെ മറവിൽ മണ്ണുകടത്ത് വ്യാപകമാകുന്നു. പുന്നപ്ര പൊലീസിന്റെ പരിധിയിൽ കാർമൽ പോളിടെക്‌നിക് ഹോസ്റ്റലിന്റെ മുൻഭാഗത്തും വണ്ടാനം കാവിന്റെ ഭാഗത്തുനിന്നുമാണ് തിങ്കളാഴ്ച പകൽ മണ്ണ് കടത്തിയത്. ദേശീയപാതയിലെ മോശം മണ്ണ് എടുത്ത് തോട്ടപ്പള്ളി, ഹരിപ്പാട് ദേശീയപാതയോരത്തെ താഴ്ന്ന പ്രദേശങ്ങൾ നികത്താനെന്ന മറവിലാണ് വെള്ളമണ്ണ് കടത്തുന്നത്. പകലാണ് ടോറസുകളിൽ മണ്ണുകടത്ത് നടത്തിയത്.
മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചെടുക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതോടെ വാഹനങ്ങളുമായി സംഘം കടന്നുകളഞ്ഞു. കാർമൽ പോളിടെക്‌നിക് ഹോസ്റ്റലിന്റെ മുന്നിലും സമാനസംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കുഴിനികത്താനെന്ന രീതിയിൽ മോശം മണ്ണ് നീക്കം ചെയ്യുന്നതോടൊപ്പം കൂട്ടത്തിൽ നല്ല മണ്ണും കടത്തുകയാണ് ചെയ്യുന്നത്. ഇവിടെ നിന്ന് കയറ്റിവിടുന്ന ലോഡ് കൃത്യമായി യഥാസ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഇല്ല.
കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മറവിൽ അമ്പലപ്പുഴയിലും പുറക്കാട്ടും മണ്ണ് കുഴിച്ച് കടത്തുന്നുവെന്ന ആക്ഷേപം കഴിഞ്ഞ ദിവസം ശക്തമായിരുന്നു. ഇതിനിടെ കാക്കാഴം മേൽപാലത്തിന് സമീപത്തുനിന്ന് മണ്ണ് കടത്താൻ ശ്രമിച്ചതിന്റെ പേരിൽ ടിപ്പർ ലോറി അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എങ്കിലും നിസ്സാര പിഴയീടാക്കി വാഹനം വിട്ടയക്കുകയായിരുന്നു. പിന്നാലെയാണ് പുന്നപ്ര സ്റ്റേഷന്റെ പരിധിയിൽ തിങ്കളാഴ്ച ടോറസിൽ മണൽകടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.