തീരദേശം തെരുവുനായ്ക്കളുടെ പിടിയിൽ
text_fieldsഅമ്പലപ്പുഴ: തീരദേശം തെരുവുനായ്ക്കളുടെ പിടിയിൽ. കൂട്ടംകൂടി നടക്കുന്ന നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നത്.
തോട്ടപ്പള്ളി ഹാർബറിൽ മത്സ്യത്തൊഴിലാളികൾ ദിവസവും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. തീരത്തും ഹാർബറുകളിലും ചിതറിക്കിടക്കുന്ന മീനുകളും മറ്റും കഴിക്കാനെത്തുന്ന തെരുവുനായ്ക്കൾ മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസത്തിനിടെ നിരവധിപേരാണ് ഇത്തരത്തിൽ തെരുവുനായുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. കൂട്ടം കൂടിയെത്തുന്ന നായ്ക്കൾ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിക്കുന്നത്. കുട്ടകളിൽ മത്സ്യം ചുമന്നുകൊണ്ട് പോകുമ്പോഴും പലപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് നായ്ക്കളുടെ കടിയേൽക്കാറുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
വള്ളങ്ങളും പൊന്തുവള്ളങ്ങളും എത്തുന്ന തീരങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം ഏറെയുള്ളത്. തൊഴിലാളികൾ വലയിൽനിന്ന് നീക്കുന്ന ഉപയോഗശൂന്യമായ മീനുകളും മറ്റും തേടിയെത്തുന്ന നായ്ക്കൾ പിന്നീട് തീരത്ത് തമ്പടിക്കുകയാണ്. പുന്നപ്ര ചള്ളി ഫിഷ് ലാൻഡിങ്ങിൽ ഇത്തരത്തിൽ നിരവധി നായ്ക്കളാണ് തമ്പടിക്കുന്നത്. ഇവിടെ രാത്രിയും പകലും നായ്ക്കളുടെ ശല്യം പതിവായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.