ഹ്യദയശസ്ത്രക്രിയക്ക് വിദ്യാർഥിനി സഹായം തേടുന്നു
text_fieldsഅമ്പലപ്പുഴ: ഹൃദയ സുഷിരമടഞ്ഞ് അണുബാധയുണ്ടായ വിദ്യാർഥിനി ശസ്ത്രക്രിയക്കായി കനിവ് തേടുന്നു. വളഞ്ഞവഴി എസ്.എൻ.കവലക്ക് കിഴക്ക് വാടകക്ക് താമസിക്കുന്ന ഷാജഹാൻ -ഫാത്തിമ ദമ്പതികളുടെ മകൾ അൻസിലയാണ് (18) അപൂർവ രോഗത്തിനടിമയായിരിക്കുന്നത്. അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
ഹോർമോൺ കുറഞ്ഞത് മൂലം വളർച്ച കുറഞ്ഞ ഫാത്തിമയുടെ ഹൃദയ സുഷിരം അടഞ്ഞിരിക്കുകയാണ്. അണുബാധയും ഉണ്ടായി തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം കെട്ടിവെക്കണം. ഷാജഹാനും ഹൃദ്രോഗിയാണ്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ ഷാജഹാെൻറ ജോലി സംബന്ധമായ കാര്യത്തിനാണ് ഇവിടെയെത്തിയത്. ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടുന്ന ഷാജഹാന് മകളുടെ ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. മൂത്ത മകൻ അൻസർ ഖാൻ ആലപ്പുഴയിൽ ബേക്കറിയിൽ ജോലി നോക്കുകയാണ്.
അൻസിലയുടെ പേരിൽ എസ്.ബി.ഐ കളർകോട് ശാഖയിൽ 64190227288 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് SBIN 0012874. ഫോൺ: 7736159617.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.