മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ കരങ്ങളില്‍ നായക്ക് രണ്ടാം ജന്മം
text_fieldsഅമ്പലപ്പുഴ: തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്തും വളർത്തുനായെ വാഹനത്തില്‍ കെട്ടിവലിച്ചും ക്രൂരത കാട്ടുമ്പോഴും ജീവന് തിരിച്ചുകിട്ടില്ലെന്നുറപ്പിച്ച ജൂലിക്ക് മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ രണ്ടാം ജന്മം. കരൂർ ഗീതുഭവനിൽ ജിതിെൻറ ഡാഷ് ഇനത്തിൽപെട്ട വളർത്തുനായേയും കുഞ്ഞിനെയുമാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ രക്ഷപ്പെടുത്തിയത്.
ജൂലിയുടെ രണ്ടാം പ്രസവമായിരുന്നു ഇത്. 64 ദിവസത്തിനുശേഷം പ്രസവിക്കേണ്ടതായിരുന്നു ജൂലി. എന്നാൽ, തീയതി കഴിഞ്ഞിട്ടും പ്രസവം നടക്കാതെ വന്നതോടെ ജില്ല മൃഗസംരക്ഷണ ഓഫിസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം വണ്ടാനത്ത് ലാബിൽ എക്സ്റേ പരിശോധന നടത്തി. ഇതിെൻറ ഫലമായി ആലപ്പുഴ ഓഫിസിൽ എത്തിയപ്പോൾ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ജൂലിയും കുഞ്ഞും രക്ഷപ്പെടുന്ന കാര്യത്തിൽ ഡോക്ടർമാർ ആശങ്കയുമറിയിച്ചു. ഡ്യൂട്ടി സമയം കഴിഞ്ഞെങ്കിലും ജൂലിയുടെ ശസ്ത്രക്രിയ നടത്താൻ ഇവർ തീരുമാനിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോ. ജയകുമാർ, സർജൻ ഡോ. മുഹമ്മദ് അഫ്സൽ, ഡോ. അഖിൽ എന്നിവർ നേതൃത്വം നൽകി. കുഞ്ഞിെൻറ അമിത വലുപ്പമായിരുന്നു പ്രസവം നടക്കാൻ തടസ്സമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.