മീൻ കിട്ടുന്നില്ല; വലഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
text_fieldsഅമ്പലപ്പുഴ: ചാകരയുടെ ലക്ഷണം പ്രകടമാണെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടുന്നില്ല. ട്രോളിങ് നിരോധന കാലത്തെ പ്രതീക്ഷ തെറ്റിക്കുകയാണിത്. കിട്ടുന്ന മീൻ വിറ്റാൽ ഇന്ധനച്ചെലവ് പോലും കണ്ടെത്താനാകാത്തതിനാൽ വലിയ വള്ളങ്ങൾ മത്സ്യബന്ധനം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
പുതിയ രജിസ്ട്രേഷൻ പൂർത്തിയായ സാഹചര്യത്തിൽ വലിയ വള്ളത്തിന് അനുവദിച്ചിരിക്കുന്നത് 136 ലിറ്റർ മണ്ണെണ്ണയാണ്. മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിൽ 150 മുതൽ 200 ലിറ്റർ മണ്ണെണ്ണ ദിവസവും വേണ്ടി വരും. ഉയർന്ന വിലയിൽ മണ്ണെണ്ണ വാങ്ങി പോകുമ്പോൾ കാര്യമായി മീൻ കിട്ടാതെ വന്നാൽ വള്ളം ഉടമക്ക് വൻ ബാധ്യതയാണ്.
പുറക്കാട് കരൂർ അയ്യൻകോയിക്കൽ തീരത്താണ് ചാകരയുടെ ലക്ഷണമുള്ളത്. മറ്റ് പ്രദേശങ്ങളിൽനിന്ന് വലുതും ചെറുതുമായ വള്ളങ്ങൾ ഇവിടെ എത്തിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം ജൂലൈ 31വരെയാണ്. ഇനിയുള്ള ദിവസങ്ങളിൽ ചെമ്മീനും അയലയും മത്തിയും കിട്ടിയില്ലെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് കടവും ബാധ്യതയും തന്നെ. അതിനിടെ വളർച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.