യുക്രെയ്നിൽ പഠനം മുടങ്ങിയവർക്ക് തുടർപഠനം ഒരുക്കാം -ഡോ. ഫസൽ ഗഫൂർ
text_fieldsഅമ്പലപ്പുഴ: യുക്രെയ്നിൽ വിദ്യാഭ്യാസം മുടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനത്തിന് എം.ഇ.എസ് വഴിയൊരുക്കാമെന്ന് ഡോ.പി.എ. ഫസൽ ഗഫൂർ പറഞ്ഞു. പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളന ചടങ്ങിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുക്രെയ്നിലെ വിദ്യാർഥികളുടെ പ്രതിസന്ധി എപ്പോൾ പരിഹരിക്കപ്പെടുമെന്ന് പറയാനാവില്ല. അതുകൊണ്ട് പഠനം പാതിവഴിയിൽ മുടങ്ങാതിരിക്കാൻ എം. ഇ.എസ് ഇവർക്ക് തുടർപഠനം ഒരുക്കാം.
എന്നാൽ, അതിനുള്ള പ്രവേശന പരീക്ഷ സർക്കാർതലത്തിൽ ഒരുക്കണം. ഇക്കാര്യം കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെടുത്താൻ പാർലമെന്റ് അംഗങ്ങൾ ശ്രമിക്കണമെന്നും ചടങ്ങിൽ പങ്കെടുത്ത എ.എം. ആരിഫ് എം.പിയോട് ആവശ്യപ്പെട്ടു. യുക്രെയ്നിൽ പോയി പഠിക്കുന്ന ചെലവിൽ നാട്ടിൽ മെഡിക്കൽ ബിരുദം നൽകാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി.എ. ഫസൽ ഗഫൂറിനുള്ള സ്വീകരണവും പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ പൊതുസമ്മേളനവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ല പ്രസിഡന്റ് എ.എ. റസാഖ് അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, കെ.കെ. കുഞ്ഞുമൊയ്തീൻ, എ. മുഹമ്മദ് ഷഫീഖ്, പ്രഫ. എ. ഷാജഹാൻ, എം. ലിജു, എ.എം. നസീർ, ഷീബ രാകേഷ്, പി.ജി. സൈറസ്, സി.എ. സലീം, എം. ഷീജ, സീനത്ത് സുൽബി, എ. മുഹമ്മദ് ഉസ്മാൻ, എ.എൽ. ഹസീന, ഹസൻ എം. പൈങ്ങാമഠം, നൗഫൽ അബ്ദുൽ സലാം, റസിയ മുഹമ്മദുകുഞ്ഞ്, എ. അഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.