Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightവീട് ആക്രമിച്ച്...

വീട് ആക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
വീട് ആക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ
cancel
camera_alt

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പു​ന്ന​പ്ര പൊ​ലീ​സ് പി​ടി​കൂ​ടി​യ അ​നൂ​പ് മാ​ത്യു, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, അ​ക്ഷ​യ്കു​മാ​ർ

അ​മ്പ​ല​പ്പു​ഴ: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട് ആ​ക്ര​മി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ ഇ​ന്ദി​ര ജ​ങ്ഷ​നി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 120ൽ ​അ​ക്ഷ​യ്​​കു​മാ​ർ (25), ചാ​ത്ത​നാ​ട് വൈ​ക്ക​ത്തു​കാ​ര​ൻ വീ​ട്ടി​ൽ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ (30), സ​നാ​ത​നം വാ​ർ​ഡി​ൽ ആ​ല​പ്പാ​ട് വീ​ട്ടി​ൽ അ​നൂ​പ് മാ​ത്യു (30) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​റ​വൂ​രി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ ഒ​രു വീ​ട്ടി​ലെ പെ​ൺ​കു​ട്ടി​യും അ​ക്ഷ​​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക്​ ഭാ​ര്യ​യും കു​ട്ടി​ക​ളും ഉ​ള്ള​തി​നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന്​ സ​മ്മ​തി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട് ആ​ക്ര​മി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സം​ഘം എ​ത്തി​യ​ത്.

വ​ടി​വാ​ളും ക​ത്തി​ക​ളും തോ​ക്കു​മാ​യെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ആ​ക്ര​മി​ച്ചു. ത​ട​യാ​നെ​ത്തി​യ ബ​ന്ധു​വി​നെ​യും ആ​ക്ര​മി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു. ബ​ഹ​ളം​കേ​ട്ട് നാ​ട്ടു​കാ​രാ​ണ് പു​ന്ന​പ്ര പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ന്ന​ത്.

എ​സ്.​ഐ അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ​മാ​രാ​യ സി​ദ്ദീ​ഖ്, ഗി​രീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് അ​ജീ​ഷ്, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ ജോ​ണി, ച​ര​ൺ, ഹോം ​ഗാ​ർ​ഡ് ചാ​ണ്ടി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും സം​ഘം ഇ​വ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionabduct girl
News Summary - Three member gang arrested for trying to abduct girl after home invasion
Next Story