ട്രോളിങ് നിരോധനം ഒരുമാസമാകുന്നു; കടം വീട്ടാന്‍ കിതച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍
text_fieldsഅമ്പലപ്പുഴ: ട്രോളിങ് നിരോധന കാലത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊണ്ടുവരുന്ന മീനിന് ന്യായമായ വിലകിട്ടുന്നത്. എന്നാൽ, കാലാവസ്ഥ മുന്നറിയിപ്പും കടുത്ത മത്സ്യക്ഷാമവും ട്രോളിങ് കാലത്തെ ഇവരുടെ പ്രതീക്ഷകളെ വറുതിയിലാക്കിയിരിക്കുകയാണ്.
ഏറെ പ്രതീക്ഷയോടെ പുലര്‍ച്ച നാലോടെ കടലിൽ പോകുന്നവരിൽ പലരും തോട്ടപ്പള്ളി ഹാര്‍ബറിൽ എത്തുമ്പോൾ നിരാശയുടെ തീരത്താണ്. എങ്കിലും നാളെയെന്ന പ്രതീക്ഷയാണ് അവരില്‍. കിട്ടുന്ന മീനുമായി കരയിലെത്തിയാല്‍ വിലയില്ലെന്നതാണ് ഇവര്‍ക്കുള്ള സങ്കടം.
പൂവാലന് ചെമ്മീൻ, മത്തി, കൊഴുവ എന്നിവയാണ് സുലഭം. കരയില്‍ നില്‍ക്കുന്നവരാണ് വില നിശ്ചയിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഞായറാഴ്ച തോട്ടപ്പള്ളി ഹാര്‍ബറില്‍ കൊഴുവക്ക് കിലോ വില 60 രൂപയായിരുന്നു. മത്തിക്ക് 160 മുതല്‍ 190 വരെ. ഒരു വള്ളം മത്സ്യബന്ധനവും കഴിഞ്ഞ് കരയിലെത്തുമ്പോൾ 10,000 രൂപയോളം ചെലവ് വരും.
ഞായറാഴ്ച കടലിൽ പോയ ചൂട വലക്കാർക്ക് കിട്ടിയത് പത്ത് മുതൽ 15 കൊട്ട കൊഴുവയാണ്. നീട്ട് വലക്കാര്ക്ക് മൂന്ന് കൊട്ട മത്തി കിട്ടിയവരുമുണ്ട്. ചെലവും കഴിഞ്ഞ് 500 മുതൽ 1000 രൂപവരെയാണ് തൊഴിലാളികൾക്ക് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.