ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍
text_fieldsഅമ്പലപ്പുഴ: ഹോട്ടലിൽ അതിക്രമിച്ചുകയറി ഉടമ ഉൾപ്പടെയുള്ളവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രതികളിൽ ഒരാൾ അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ഇസഹാക്കിനെയാണ് (22) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടാനം പള്ളിമുക്കിന് സമീപത്തെ ഹോട്ടലിൽ തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഇസ്ഹാക്ക് ഉൾപ്പെട്ട മൂന്നംഗ സംഘം അതിക്രമിച്ചുകയറുകയും വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് ഹോട്ടൽ നടത്തിപ്പുകാരായ ദമ്പതികളോട് ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തത്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെയും സംഘം അക്രമത്തിന് മുതിർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇസ്ഹാക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.