തീരദേശ ജനതക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് കടലോര സംരക്ഷണയാത്ര
text_fieldsഅമ്പലപ്പുഴ: കേരള ജനതയെ വഞ്ചിച്ച് വിദേശ കുത്തകകള്‍ക്ക് കടല്‍ തീറെഴുതി നല്കിയ ഇടത് സര്‍ക്കാറിന് താക്കീതായി മുസ്ലിം ലീഗ് യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ കടലോര സംരക്ഷണയാത്ര. തീരജനതയുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുന്നപ്രയില്‍നിന്ന് ആരംഭിച്ച ജാഥ വളഞ്ഞവഴിയില്‍ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനുപേർ പെങ്കടുത്തു.
പുന്നപ്രയില്‍ മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. വളഞ്ഞവഴിയില്‍ ചേർന്ന സമാപനസമ്മേളനം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടി, ട്രഷറര്‍ കമാല്‍ മാക്കിയില്‍, വൈസ് പ്രസിഡൻറ് എസ്. കബീര്‍, സെക്രട്ടറി എ.എ. റസാഖ്, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് കൊച്ചുകളം, അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് ബഷീര്‍ തട്ടാപറമ്പില്‍, ജനറല്‍ സെക്രട്ടറി ബാബു ഷരീഫ്, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, ജില്ല പ്രസിഡൻറ് എന്‍.എ. ജബ്ബാര്‍, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി സുബൈര്‍ അണ്ടോളില്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അല്‍ത്താഫ് സുബൈര്‍, ജില്ല പ്രസിഡൻറ് ഇജാസ് ലിയാഖത്ത്, ജനറല്‍ സെക്രട്ടറി ഉവൈസ് പതിയാങ്കര, യൂത്ത്ലീഗ് ജില്ല ഭാരവാഹികളായ ഷിബി കാസിം ഷിഹാബ് ചാവടി, എം.എം. സിയാദ്, ഷൈജു ഉസ്മാന്, സാബു ഇലവുംമൂട്ടില്‍ ടി.ഐ. ഷഫീഖ്, ഷാബു ചാരുംമൂട്, സിയാദ് കോയ, താരിഷ് മുഹമ്മദ്, മുഹമ്മദ് കുഞ്ഞാശാന്‍, ബി. സുനീര്‍, അനസ് പുത്തന്‍പുരക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എസ്. അന്‍സാരി, മുഹമ്മദ് ഷാന്‍, ഷമീര്‍ വള്ളികുന്നം, നിസാര്‍ അബ്ദുല്‍സലാം, നിയോജക മണ്ഡലം ഭാരവാഹികളായ അന്‍സാര്‍ പാണാവള്ളി, റഹീസ് വയലാര്‍, സിനാന് മേത്തര്‍, അനീസ് റഹ്മാന്, നാസിം വലിയമരം, ഉബൈദ് പുന്നപ്ര, സലീം ഖാന്, സദ്ദാം ഹരിപ്പാട്, ഷാജഹാന് വലിയവീടന്‍, ഷബീര്‍ കാലി ചാക്കുകടയില്‍, ഷാനു ചാരുംമൂട്, നിയാസ് കെ. പറമ്പില്‍, റഷീദ് കൊല്ലുകടവ്, അല്‍ത്താഫ് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.