നാടെങ്ങും കൊട്ടിക്കയറി അനൗൺസ്മെൻറ്
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം അവസാനിക്കുന്നതിനു മണിക്കൂറുകൾ ബാക്കിനിൽക്കെ നാടെങ്ങും കൊട്ടിക്കയറി അനൗൺസ്മെൻറ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. സിനിമ-മാപ്പിള ഗാനങ്ങളുടെ ഈരടികൾ ചേർത്താണ് ജില്ല-ബ്ലോക്ക്-വാർഡുതല പ്രചാരണം കൊഴുക്കുന്നത്.
ത്രിതല പഞ്ചായത്തിലെയും നഗരസഭകളിലെയും സ്ഥാനാർഥികൾ തുറന്ന വാഹനത്തിൽ പര്യടനം നടത്തിയാവും പലയിടത്തും ഞായറാഴ്ച കൊട്ടിക്കലാശം അവസാനിക്കുക.
കോവിഡ് പശ്ചാത്തലത്തിൽ വീടുകൾ കയറിയുള്ള വോട്ടുപിടിത്തം അടക്കമുള്ളവയിൽ നിയന്ത്രണം വന്നതോടെ നൂതന ആശയങ്ങളുമായി സമൂഹമാധ്യമത്തിലാണ് സ്ഥാനാർഥികൾ നിറഞ്ഞുനിന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ അടക്കമുള്ള മുന്നണികളിലെ സ്ഥാനാർഥികൾ ഇതുവരെ നാലും അഞ്ചും റൗണ്ട് പ്രചാരണം പൂർത്തിയാക്കി. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിനുശേഷം ചൊവ്വാഴ്ചയാണ് ആലപ്പുഴ ബൂത്തിലേക്ക് പോകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശത്തിനു വിലക്കുണ്ടെങ്കിലും അണികളിൽ ആവേശമൊട്ടും ചോരാതെയാണ് അവസാനഘട്ട പ്രചാരണം. വോട്ടുയന്ത്രത്തിെൻറ മാതൃകയും സ്ലിപ് വിതരണവുമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.