അതിസാരവും ഛർദിയും 28 പേർകൂടി ചികിത്സതേടി
text_fieldsആലപ്പുഴ: അതിസാരവും ഛർദിയും പിടിപെട്ട് ഇന്നലെ 28 പേർകൂടി ചികിത്സതേടിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു.
സമാനരോഗലക്ഷണങ്ങളുമായി നഗരസഭ പ്രദേശത്തുനിന്ന് 24 മണിക്കൂറിനിടെയാണ് 28 പേർ ചികിത്സതേടിയത്.
വനിത-ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടിയ ആർക്കും കിടത്തിച്ചികിത്സ വേണ്ടിവന്നില്ല. അതേസമയം, രോഗികളുടെ എണ്ണത്തിൽ വർധനവിനൊപ്പം ദിനംപ്രതി കൂടുതൽപേർ എത്തുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.
കോവിഡ് പ്രതിരോധപ്രവർത്തനത്തിനൊപ്പം സാംക്രമികരോഗങ്ങൾക്കെതിരെ കൂടുതൽ ബോധവത്കരണം നടത്തേണ്ട സാഹചര്യമാണുള്ളത്.
സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണം 800ലധികമാണ്. സ്വകാര്യആശുപത്രികളിൽ എത്തുന്നവരുടെ എണ്ണംകൂടി ചേർത്താൽ ആയിരത്തിന് മുകളിലെത്തും. ഒന്നരയാഴ്ചക്കിടെ ഇത്രയുംപേർ രോഗബാധിതരായതിെൻറ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല. പരിശോധനഫലത്തിൽ അമിതമായ കോളിഫോം ബാക്ടീരിയ സാന്നിധ്യം കെണ്ടത്തിയിരുന്നു. ഇതേതുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ ആർ.ഒ പ്ലാൻറുകളിലടക്കം ദിവസവും പരിശോധന നടത്തുന്നുണ്ട്.
ശനിയാഴ്ച എം.ഒ വാർഡ്, കൊറ്റകുളങ്ങര എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനിൽകുമാർ. സി. ജയകുമാർ, എസ്. ഹർഷിദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.