കനിവേകി ആറാട്ടുപുഴ: യുവാക്കളുടെ ജീവൻ രക്ഷിക്കാൻ രണ്ട് മണിക്കൂറിൽ സമാഹരിച്ചത് 41.82 ലക്ഷം
text_fieldsആറാട്ടുപുഴ: ഗുരുതര രോഗം പിടിപെട്ട് ചികിൽസിക്കാൻ ഗതിയില്ലാതെ വിഷമിച്ച നിർധന കുടൂംബത്തിൽ പെട്ട യുവാക്കൾക്ക് കനിവേകി ആറാട്ടുപുഴ ഗ്രാമം.
യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തീരഗ്രാമം ഒറ്റമനസ്സോടെ രംഗത്തിറങ്ങിയപ്പോൾ രണ്ട് മണീക്കൂർ കൊണ്ട് സമാഹരിക്കാനായത് 41.82 ലക്ഷം രൂപ.മുതുകുളം ബ്ലോക്കു പഞ്ചായത്ത് മുൻ അംഗവും സമാന്തര വിദ്യാഭ്യാസ സ്ഥാപന അധ്യാപകനുമായ രാമഞ്ചേരി വടക്കേ മുറിയിൽ ജെ. സുജിത്ത്(45), വലിയഴീക്കൽ മേനാത്തേരിൽ വീട്ടിൽ എസ്. അലോഷ്യസ്(40)എന്നിവരുടെ ചികിത്സാ സഹായത്തിനായാണ് തീരദേശഗ്രാമം ഒരേ മനസ്സോടെ ഒത്തുചേർന്നത്.
ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമാഹരണം നടത്തിയത്. ഇതിനായി ശനിയാഴ്ച രാവിലെ എട്ടിനും 10-നും ഇടയിൽ പഞ്ചായത്തിലെ എല്ലാ വീടുകളും കച്ചവട സ്ഥാപനങ്ങളും ജനകീയ സമിതി പ്രവർത്തകർ സന്ദർശിച്ചു.
നല്ലാണിക്കൽ സ്കൂളിൽ ഒത്തുകൂടിയ സന്നദ്ധ പ്രവർഥകർ അതാതു വാർഡിലെ പഞ്ചായത്തംഗങ്ങൾ തുക പഞ്ചായത്ത് പ്രസിഡൻറ് എൻ. സജീവനെ ഏൽപിച്ചു. ഈ തുക പിന്നീട് പെരുമ്പളളി സഹകരണബാങ്ക് അധികൃതർക്കു കൈമാറി. സമാഹരിച്ച തുകയിൽ 30.5-ലക്ഷം രൂപ സുജിത്തിനും അലോഷ്യസിനുമായി നൽകും. ബാക്കി തുക മറ്റു സമാനരോഗികളുടെ ചികിത്സക്കായി വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.