ബൈജുവിെ ൻറ സത്യപ്രതിജ്ഞ സ്ട്രച്ചറിലിരുന്ന്
text_fieldsആറാട്ടുപുഴ: ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം അക്രമത്തിൽ സാരമായി പരിക്കേറ്റ, മുതുകുളം നാലാംവാർഡ് യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ്. ബൈജു സത്യപ്രതിജ്ഞ ചെയ്തത് സ്ട്രച്ചറിൽ ഇരുന്ന്. ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബൈജുവിനെ ആംബുലൻസിലാണ് സത്യപ്രതിജ്ഞക്കായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ കൊണ്ടുവന്നത്. തുടർന്ന് പ്രവർത്തകർ ഇദ്ദേഹത്തെ സ്ട്രച്ചറിൽ കവാടത്തിലെത്തിച്ച് സത്യപ്രതിജ്ഞ നടത്തി. ചടങ്ങ് വീക്ഷിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറി ജെ. ബീനമോളുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ സത്യവാചകം ചൊല്ലിക്കൊടുത്തു.
പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ വന്ദികപ്പള്ളി ജങ്ഷനിൽ പ്രവർത്തകരെത്തി സ്വീകരിച്ചശേഷം പ്രകടനവുമായാണ് പഞ്ചായത്തിലേക്ക് കൊണ്ടുവന്നത്. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, യു.ഡി.എഫ് നേതാക്കളായ ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി. ഷുക്കൂർ, ആർ. രാജഗോപാൽ, ചിറ്റക്കാട്ട് രവീന്ദ്രൻ, എസ്. സുജൻ, രാജേഷ് മുതുകുളം, തുളസീധരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.